ആലുവ: നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസില്‍ റിമാന്‍ഡിലായ നടന് ദിലീപിനെതിരെ കൂടുതല്‍ പരാതികള്‍. ഒന്നര പതിറ്റാണ്ട് മുമ്പ് ദിലീപിന്റെ ആലുവ പറവൂര്‍ കവലയിലെ വീടിന്റെ പുനര്‍നിര്‍മ്മാണം ഏറ്റെടുത്ത് നടത്തിയ കരാറുകാരന് നഷ്ടമായത് ലക്ഷങ്ങളാണ്. കാരുണ്യ പ്രവര്ത്തകന് കൂടിയായ നീറിക്കോട് സ്വദേശി ഫിലിപ്പ് മേലേത്താണ് ദിലീപിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. 2000ലാണ് ദിലീപ് വീട് പുനര്‍നിര്‍മ്മാണത്തിനായി തന്നെ സമീപിച്ചതെന്ന് ഫിലിപ്പ് പറയുന്നു. അന്തരിച്ച നടനായ എന്‍.എഫ്. വര്‍ഗീസാണ് ദിലീപിനെ പരിചയപ്പെടുത്തിയത്.
ഇരുപത് ലക്ഷം രൂപയുടെ പ്രവര്‍ത്തികള്‍ നടത്തിയെങ്കിലും അഞ്ച് ലക്ഷം രൂപയാണ് നല്‍കിയതെന്ന് ഫിലിപ്പ് പറയുന്നു. വീടിനോട് ചേര്‍ന്ന് പുതിയ മുറികള്‍ നിര്‍മ്മിച്ചു. വീടിന്റെ ഇന്റീരിയല്‍ ജോലികളും സ്വന്തം പണം മുടക്കിയാണ് ഫിലിപ്പ് തീര്‍ത്തത്. പണം ആവശ്യപ്പെടുമ്പോള്‍ ഷൂട്ടിങ് ലൊക്കേഷനുകളിലേയ്ക്ക് ചെല്ലാന്‍ പറയുമായിരുന്നു. വീട് നിര്‍മ്മിച്ചതില്‍ ബാക്കി ലഭിക്കാനുള്ള പണത്തിനു വേണ്ടി പരാതി നല്കാന് ഒരുങ്ങിയിരിക്കുകയാണ് ഫിലിപ്പ് മേലേത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: