പള്ളുരുത്തി: കേരളത്തിന്റെ തീര നിരീക്ഷണത്തിനായി ഭാരതം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അത്യാധുനിക റഡാര്‍ സംവിധാനം കേന്ദ്രമന്ത്രി ഹര്‍ഷ വര്ദ്ധന് ഇന്ന് നാടിനു സമര്‍പ്പിക്കും.
റീജീയണല്‍ മെടോളജിക്കല് ഇന്ത്യയും ഐഎസ് ആര്ഒയുടേയും സംയുക്ത സഹകരണത്തോടെയാണ് പദ്ധതി പൂര്‍ത്തിയാകുന്നത്. പള്ളുരുത്തി വാലുമ്മല്‍ കോണ്‍വെന്റ് റോഡില്‍ സ്ഥിതി ചെയ്യുന്ന ഡോപഌ വെതര്‍ റഡാര്‍ കേന്ദ്രം നാടിന്റെ അഭിമാനമായി മാറും.
അഞ്ഞൂറ് കിലോവാട്ടാണ് ഇതിന്റെ പ്രസരണ പരിധി കേരളത്തിന്റെയും തമിഴ്നാടിന്റെയും പടിഞ്ഞാറന്‍ തീര നിരീക്ഷണം ഇതിലൂടെ സാദ്ധ്യമാവുമെന്ന് നിരീക്ഷ കേന്ദ്രവൃത്തങ്ങള്‍ അറിയിച്ചു.
500 കിലോമീറ്റര്‍ ദൂരപരിധിക്ക് അപ്പുറം രൂപപ്പെടുന്ന ചുഴലിക്കാറ്റ് തിരിച്ചറിയാന്‍ ഈ സംവിധാനം സുസജ്ജമാണ് പ്രഭവം, സാന്ദ്രത, വേഗത, കാലാവസ്ഥയിലുള്ള മറ്റുമാറ്റങ്ങളും കേന്ദ്രത്തിലൂടെ ഏറ്റവും വേഗത്തില്‍ അറിയാന്‍ കഴിയും. പ്രധാനമായും മേഘങ്ങളുടെ സഞ്ചാരപഥം നിര്‍ണ്ണയിച്ച് കേരളത്തിലെ മുഴുവന്‍ കാ ലാവവസ്ഥ മാറ്റങ്ങളും ഇതിലൂടെ അറിയാം കേരളം കൂടാതെ മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ് തീരങ്ങളിലാണ് സംവിധാനം നിലവിലുള്ളത്. പക്ഷേ അവയെല്ലാം ജര്‍മ്മന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പൂര്‍ത്തിയാക്കിയത്. ബാംഗഌരിലെ ഭാരത് ഇലക്ട്രോണിക്സാണ് ഇതിനായുള്ള സ്പെയറുകള്‍ വിതരണം ചെയ്തത് പത്ത് വര്‍ഷം മുന്‍പ് ആരംഭിച്ച സംരംഭം ബിജെപി സര്‍ക്കാറിന്റെ ഇടപെടലോടെ ജീവന് വെക്കുകയായിരുന്നു. മുപ്പത് കോടിയാണ് പദ്ധതിക്കായി ഇതുവരെ ചിലവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: