തൃക്കരിപ്പൂര്‍: ശ്രീ ചക്രപാണി വിദ്യാനികേതന്‍ ഈ വര്‍ഷത്തെ ഗുരുപൂര്‍ണ്ണിമ ആഘോഷം ഗുരുവന്ദനമായി ആചരിച്ചു. അഗ്നിഹോത്രത്തോടെ വ്യാസമഹര്‍ഷിയുടെ ഛായ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.പരിപാടിയില്‍ സാംസ്കാരിക, വിദ്യാഭ്യാസ, കാര്‍ഷിക മേഖലയില്‍ മാതൃകാട്ടിയ ഗുരുക്കന്മാരെ കുട്ടികള്‍ പാദപൂജ ചെയ്ത് വന്ദിച്ചു.
വിദ്യാമന്ദിരം രക്ഷാധികരി കെ.വി ബാലകൃഷ്ണന് വിവിധ മേഖലയില്‍ കഴിവ് തെളിച്ച ഗുരുപൂജ അവാര്‍ഡ് ജേതാവ് ഇ.നാരായണന്, കെ.ലക്ഷ്മി ടീച്ചര്‍, കെ.വി.കല്യാണി ടീച്ചര്‍, സി.കഞ്ഞിരാമന്‍ മാസ്റ്റര്‍, കെ.വി.കൃഷ്ണന് മാസ്റ്റര്‍, എം.വി.കുഞ്ഞി കോരന്, ടി.വി കൃഷ്ണന്, എന്‍.പി.ദമോദരന്, വി.ബാലകൃഷ്ണന്, സി.കുഞ്ഞമ്പു എന്നിവരെ ആദരിച്ചു. കെ.രാജന് ഗുരു പൂര്‍ണ്ണിമ സന്ദേശം നല്കി. കെ.രവിന്ദ്രന് അധ്യക്ഷത വഹിച്ചു. ടി.വി.ഷിബിന്‍, എ.കെ.താര എന്നിവര്‍ സംസാരിച്ചു.
മാവുങ്കാല്‍: സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാമന്ദിരത്തില്‍ ഗുരു പൂജ ഉത്സവം സംഘടിപ്പിച്ചു. ആധ്യാത്മിക പ്രഭാഷകന്‍ രാധാകൃഷ്ണന് നരിക്കോട് ഗുരുപൂജയുടെ മഹത്വം വിശദീകരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഭഗവാന് വേദവ്യാസന്റെ ഛായാചിത്രത്തില്‍ പുഷ്പ്പാര്‍ച്ചന ചെയ്തു ഗുരുവന്ദനം നടത്തി. പി.കുമാരന് മാസ്റ്റര്‍, വിദ്യാലയ സെക്രട്ടറി എം.ജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: