കാഞ്ഞങ്ങാട്: സംസ്ഥാന ജീവനക്കാര്‍ക്ക് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ വിശദാംശങ്ങളെക്കുറിച്ച് സര്‍വ്വീസ് സംഘടനകളുമായി ഉടന്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്ന് എന്‍ജിഒ സംഘ് ഹൊസ്ദുര്‍ഗ് താലൂക്ക് സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ഏകപക്ഷീയമായി ജീവനക്കാരില്‍ നിന്ന് പ്രതിമാസം 300 രൂപ വീതം ഈടാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തി പകര്‍ച്ചപ്പനിമൂലം ജനങ്ങള്‍ക്കുണ്ടായ ഭയം ദുരീകരിക്കുക, കാഞ്ഞങ്ങാട് പട്ടണത്തിലെ തെരുവ് വിളക്കുകള്‍ അറ്റകുറ്റ പണി ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
ബിഎംഎസ് മേഖല സെക്രട്ടറി ഗോവിന്ദന് ഉദ്ഘാടനം ചെയ്തു. എന്‍ജിഒ സംഘ് താലൂക്ക് പ്രസിഡണ്ട് എം പി.രാജേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം കെ രാജന് മുഖ്യപ്രഭാഷണം നടത്തി. എന്‍ജിഒ ജില്ലാ സെക്രട്ടറി കെ രഞ്ജിത്ത് മാണിക്കോത്ത്, ഫെറ്റോ സെക്രട്ടറി എസ് വിജയന്, രവി, ശ്രീനിവാസന്, അശോകന്, വി പ്രദീപ് കുമാര്‍, എന്‍ടിയു സംസ്ഥാന സമിതി അംഗം വി വി ബാലകൃഷ്ണന് മാസ്റ്റര്‍ സംസാരിച്ചു. ജിഇഎന്‍സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന് സമാപന പ്രസംഗം നടത്തി. താലൂക്ക് സെക്രട്ടറി ടി തുളസീധരന്‍ സ്വാഗതവും ട്രഷറര്‍ ഗണേഷ് ഷേണായി നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: രാജേഷ്കുമാര്‍ എം പി (പ്രസിഡന്റ്), ശ്രീനിവാസന് കെ കെ (വൈ.പ്രസിഡന്റ്), തുളസീധരന്‍ (സെക്രട്ടറി), രമേശന് എം (ജോ.സെക്രട്ടറി), ഗണേഷ് ഷേണായ് (ട്രഷറര്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: