ഉദുമ: ഉദുമ കൊപ്പല്‍ കടല്‍ത്തീരങ്ങള്‍ കടലെടുക്കുന്നു. തെങ്ങുകളും വന്‍ വൃക്ഷങ്ങളും ഉള്‍പ്പെടെയുള്ള ഏക്കറുകണക്കിന് തീരപ്രദേശങ്ങള്‍ കടല്‍ കവര്‍ന്നത്. യാത്രാ സൗകര്യത്തിന് നാട്ടുകാര്‍ ചേര്‍ന്ന് നിര്‍മ്മിച്ച കൊപ്പല്‍ ബീച്ച് റോഡും ശക്തമായ തിരമാലകളാല്‍ മുഴുവനായും തകര്‍ന്നിരിക്കയാണ്.
ജീവനും സ്വത്തിനും ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനപ്രതിനിധികളും അധികാരികളും സംരക്ഷണം വാഗ്ദാനങ്ങളില്‍ ഒതുക്കുകയാണ്. പി.കരുണാകരന്.എം.പി, എംഎല്‍എ കെ.കുഞ്ഞിരാമന്, കലക്ടറായിരുന്ന മുഹമ്മദ് സഗീര്‍ എന്നിവര്‍ നേരിട്ടു സ്ഥലം സന്ദര്‍ശിക്കുകയും കടല്‍ഭിത്തി നിര്‍മ്മാണം എത്രയും പെട്ടെന്ന് ആരംഭിക്കുമെന്ന് തീരദേശ വാസികളെ വിശ്വസിപ്പിച്ച് വാഗ്ദാനം നല്‍കിയിരുന്നു. തുടര്‍ന്ന് അധികതര്‍ ആരും തന്നെ തിരിഞ്ഞ് നോക്കുകയോ തുടര്‍ നടപടികള്‍ ഒന്നും തന്നെ ഉണ്ടായില്ല. രണ്ട് ദിവസം മുമ്പ് മന്ത്രി ഇ.ചന്ദ്രശേഖരന് സ്ഥലം സന്ദര്‍ശിച്ചിരുന്നുവെങ്കിലും യാതൊരു പുരോഗതിയുമുണ്ടായില്ല.
കൊപ്പല്‍, കോടി കടപ്പുറം ഭാഗങ്ങളില്‍ നിന്നും വ്യാപകമായ മണല്‍കടത്ത് തടയുന്നതിനായി അധികാരികള്‍ കാട്ടുന്ന അലംഭാവം തീരദേശത്തെ സാരമായി ബാധിക്കുന്നു. ഇത്തരം മാഫിയകളും തീരദേശത്തെ കൂടുതല്‍ ദുര്‍ബലമാക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു. വാഗാദാനം നല്കി പോയ അധികൃതര്‍ തിരിഞ്ഞു നോക്കാത്തതില്‍ നാട്ടുകകാര് പ്രതിഷേധത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: