തിരുവനന്തപുരം: തൊഴിലും നൈപുണ്യവും വകുപ്പ് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി നടപ്പിലാക്കുന്ന ആവാസ് പദ്ധതിക്കായി പൊതുജനങ്ങളില്‍ നിന്ന് ലോഗോ ക്ഷണിച്ചു. ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണവും വിവരശേഖരണവും ലക്ഷ്യമിട്ടുള്ള സൗജന്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയാണിത്. ഇത് പ്രതിഫലിപ്പിക്കുതാകണം ലോഗോ. വെക്ടര്‍ ഫോര്‍മാറ്റിലുള്ള ഡിസൈന്‍ ഹമയീൗൃുൗയഹശരശ്യേ@ഴാമശഹ.രീാ എന്ന ഇ-മെയിലില്‍ ജൂലൈ 15 നകം ലഭിക്കണം. തെരഞ്ഞെടുക്കുന്ന ഡിസൈനിന്റെ നിര്‍മാതാവിന് പാരിതോഷികം നല്‍കും.
















