തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് വികസനത്തിന് തടസ്സമാകുന്നുവെന്ന് സുരേഷ് ഗോപി എംപി. ഫോര്‍ട്ട് ഗേള്‍സ് മിഷന്‍ ഹൈസ്‌കൂളില്‍ എംപിഫണ്ടും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന വടക്കേ കൊട്ടാരം ഓള്‍ഡ് സ്റ്റുഡന്റ്‌സ് സര്‍ഗ്ഗത്തിന്റെ സഹായത്തോടെയും വാങ്ങിയ ബസ് ഫഌഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് വികസനത്തിന് തടസ്സമാകുന്നുവെന്ന് സുരേഷ് ഗോപി എംപി. ഫോര്‍ട്ട് ഗേള്‍സ് മിഷന്‍ ഹൈസ്‌കൂളില്‍ എംപിഫണ്ടും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന വടക്കേ കൊട്ടാരം ഓള്‍ഡ് സ്റ്റുഡന്റ്‌സ് സര്‍ഗ്ഗത്തിന്റെ സഹായത്തോടെയും വാങ്ങിയ ബസ് ഫഌഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥര്‍ പലപ്പോഴും അവരുടെ ജോലികളില്‍ കൃത്യത പാലിക്കുന്നില്ല. അതുകൊണ്ട് തന്നെ പലപദ്ധതികളും പാതി വഴിയില്‍ നിലയക്കുകയോ ഉപേക്ഷിക്കപ്പെടുകയോചെയ്യുന്നു. കേരളത്തിലെ വിദ്യാലയങ്ങളില്‍ നിലനില്‍കുന്ന പഠനത്തെ ദോഷമായി ബാധിക്കുന്ന ചില പ്രവണതകള്‍ക്ക് മാറ്റം വരണമെന്നും എംപി പറഞ്ഞു. ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള പുരസ്‌കാരവും എംപി വിതരണം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ കോമള വല്ലി അദ്ധ്യക്ഷയായിരുന്നു. ശ്രീവരാഹം വാര്‍ഡ് കൗണ്‍സിലര്‍ മിനി, ഹെഡ്മിസ്ട്രസ് ഹെലന്‍ വൈലറ്റ്, ബിജെപി മണ്ഡലം പ്രസിഡന്റ് കെ.രാജശേഖരന്‍, പിടിഎ പ്രസിഡന്റ് ബിജുലാല്‍, സ്‌കൂള്‍ മാനേജര്‍ ഐ.കുരുവിള, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന രക്ഷാധികാരി എലിബത് ഐസക് തുടങ്ങിയവര്‍ പങ്കെടുത്തു.
















