കൊച്ചി: മലയാള സിനിമയിലെ കേവലമൊരു നടന് മാത്രമല്ല ദിലീപ്. നിര്‍മാണ സംരംഭങ്ങളും തിയേറ്റര്‍ ശൃംഖലകളുമായി കളം നിറഞ്ഞ് കളിക്കുകയായിരുന്നു ഇദ്ദേഹം. ജനപ്രിയ താരമെന്ന പരിവേഷമുള്ള ദിലീപിന് ഒട്ടേറെ സിനിമകളും മുന്നിലുണ്ട്. അവയ്ക്കെല്ലാം എന്തു സംഭവിക്കുമെന്നാണ് ഇനി അറിയാനുള്ളത്.
രാമലീല എന്ന സിനിമയാണ് ഇനിയാദ്യം റിലീസ് ചെയ്യാനുള്ളത്. കഴിഞ്ഞയാഴ്ച നിശ്ചയിച്ച റിലീസ്, കേസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടര്‍ന്ന് നീട്ടി. പുതുമുഖം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ടോമിച്ചന് മുളകുപാടമാണ്. ഈ മാസം 21ന് റിലീസ് ചെയ്യാനാണ് ഒടുവില്‍ തീരുമാനിച്ചത്. അതിനിടെയാണ് അറസ്റ്റ്.
അതേസമയം, റിലീസ് വൈകുന്നതില്‍ സംവിധായകന് അരുണ്‍ ഗോപി പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ വിവാദമായിരുന്നു. ”ഇനി എനിക്ക് എന്തു ചെയ്യണമെന്നറിയില്ലെന്ന” രീതിയില്‍ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലായിരുന്നു അഭിപ്രായ പ്രകടനം. ഇത് പുറത്തായതിനെത്തുടര്‍ന്ന് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു.
കോമഡി കിങ്, പ്രൊഫസര്‍ ഡിങ്കന് എന്നീ ചിത്രങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ റിലീസ് ചെയ്യാനിരുന്നതാണ്. ഇതും അനിശ്ചിതത്വത്തിലായി. ഞാനാര മോന്, ഇതാണൊ വലിയ കാര്യം, ഈ പറക്കുംതളിക രണ്ട്, സദ്ദാം ശിവന്, പിക്ക് പോക്കറ്റ്, വാളയാര്‍ പരമശിവം തുടങ്ങി ദിലീപിനെ നായകനാക്കി തീരുമാനിച്ചിരുന്ന പല ചിത്രങ്ങളുടെ ഭാവിയും ഇതോടെ അവതാളത്തിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: