അങ്കമാലി: തുറവൂര്‍ പഞ്ചായത്തിലെ മൂന്ന് നാല് വര്‍ഡുകളിലെ എപിഎല്‍, ബിപിഎല്‍ നിര്‍ണ്ണയത്തില്‍ അപാകത. സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി ബൂത്ത് കമ്മറ്റി ആവശ്യപ്പെട്ടു. അര്‍ഹതപ്പെട്ടവരെ ഉടനെ ബിപിഎല്‍ പട്ടികയില്‍ പെടുത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. റേഷന്‍കട ഉടമയുടെയും നേതാക്കളുടെയും ബന്ധുക്കളെ ബിപിഎല്‍ പട്ടികയില്‍ പെടുത്തിയതായി ബിജെപി ആരോപിച്ചു. അനര്‍ഹരെ ബിപിഎല്‍ പട്ടികയില്‍ പെടുത്തിയതിനെതിരെ ബൂത്ത് കമ്മറ്റി സമരത്തിനും നിയമനടപടിക്കും, നേതൃത്വം കൊടുക്കുന്നതിന് തീരുമാനിച്ചു. ബൂത്ത് പ്രസിഡന്റ് ബിനു ഭാസ്കരന് അദ്ധ്യക്ഷനായി. ബിജു പുരുഷോത്തമന്, കെ.ടി. ഷാജി, സജി കെ.ജി തുങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: