മാനന്തവാടി: സര്‍ക്കാര്‍ നിശ്ചയിച്ച കോഴി വിലയില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ കടകളടച്ചിട്ടു. ജില്ലയിലെ മുഴുവന്‍ കടകളും അടഞ്ഞു കിടന്നതോടെ തീന്മേശകളില് നിന്നും കോഴി വിഭവങ്ങള്‍ അപ്രത്യക്ഷമായി.
87 രൂപക്ക് ഇറച്ചി വില്കണമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രഖ്യാപനമാണ് സംസ്ഥാനത്ത് ഇന്നലെ കോഴി വ്യാപാരികള്‍ കടകളടച്ചുള്ള സമരത്തിന് കാരണമായത.് ഒരു കാരണവശാലും 87 രൂപക്ക് ഇറച്ചി വില്ക്കാന് കഴിയില്ലെന്ന നിലപാടില്‍ ഉറച്ച് നില്കുകയാണ് കച്ചവടക്കാര്‍. നിലവില്‍ കച്ചവടക്കാര്‍ക്ക് ഫാമില്‍ നിന്നും 110 രൂപക്കാണ് കോഴി ലഭിക്കുന്നത്. ധനമന്ത്രിയുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് സമരവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് കോഴി കച്ചവടക്കാരുടെ തീരുമാനം. ഇത് തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും തീന്മേശകളില് നിന്നും കോഴിഭിവങ്ങള് ഒഴിവാക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: