കല്‍പ്പറ്റ:ആദിവാസികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ഇവര്‍ക്കിടയില്‍ ബോധത്കരണം ഊര്‍ജ്ജിതപ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ് പറഞ്ഞു.
തരിയോട് കളരിക്കോട് കോളനിയില്‍ അവധി ദിന സന്ദര്‍ശനത്തിന്റെ ഭാഗമായി എത്തിയപ്പോള്‍ മദ്യപാനത്തെക്കുറിച്ച് സ്ത്രീകളുടെ പരാതിയെ തുടര്‍ന്നാണ് നടപടി. ആദിവാസി കോളനികളില്‍ പുറമെനിന്നും മദ്യം കൊണ്ടുവന്ന് വില്‍പ്പന നടത്തുന്നത് കര്‍ശനമായി തടയും. മദ്യമാഫിയ ആദിവാസി കോളനികളില്‍ പിടിമുറുക്കുന്നു എന്ന പാരതി ഗൗരവമായി കാണും. ആദിവാസികളിലെ അമിതമായ ലഹരിയുടെ ഉപയോഗം ശരിയായ ബോധവത്കരണം കൊണ്ട് മാത്രമാണ് തടയാന്‍ കഴിയുക. ഇതിനായി ജില്ലയിലെ മുഴുവന്‍ ആദിവാസി കോളനികളിലും ജനമൈത്രി എക്സസൈസ് വിഭാഗതെത വിന്യസിക്കും.
തരിയോട് കളരിക്കോട് കോളനിയില്‍ ഇവരുടെ സേവനം അടിയന്തിരമായി ലഭ്യമാക്കും. കോളനിയിലെ കുടിവെള്ള പ്രശ്നത്തിനും ആവശ്യത്തിന് വൈദ്യുതി വെളിച്ചമില്ലെന്നുമുള്ള പരാതിയും പരിഹരിക്കും. വീടുകളുടെ ചോര്‍ച്ച തടയുന്നതിന് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മുഖേന പണം അനുവദിക്കും. പുതിയ വീടുകളിലെ നിര്‍മ്മാണത്തിലുള്ള അപാകതകള്‍ അന്വേഷിക്കും. കോളനികളിലെ മെഡിക്കല്‍ ക്യാമ്പ് മുടങ്ങാതെ തുടരണമെന്നും ജില്ലാ കള്ക്ടര് നിര്‍ദ്ദേശിച്ചു. കളരിക്കോട് കോളനിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത വീടുകള്‍ പണിതീര്‍ക്കുന്നതിന് എത്രയും പെട്ടന്ന് നടപടികളുണ്ടാകും. ആദിവാസി ഭവനനിര്‍മ്മാണത്തിന് അനുവദിക്കുന്ന തുക അപര്യാപ്തമാണെന്ന പരാതി വകുപ്പ്മേധാവികളുടെ ശ്രദ്ധയില്‍പ്പെടുത്തും.
ആദിവാസികള്‍ വ്യക്തിഗതമായി നല്കിയ പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് നല്കി പരിഹാരം കാണാന്‍ നിര്‍ദ്ദേശം നല്കി. ആദിവാസി കുട്ടികളുടെ തുടര്‍പഠനം, അഡ്മിഷന് എന്നിവ സംബന്ധിച്ച് വകുപ്പ് മേധാവികളുമായി ആശയം വിനിമയം നടത്തി നിലവിള്ള പ്രശ്നങ്ങള്‍ പരിഹരിക്കും.
തൊട്ടടുത്ത വിദ്യാലയങ്ങളില്‍ തന്നെ ഉപരിപഠനം നടത്താനുള്ള സാഹചര്യം ഒരുക്കാന്‍ ശ്രമിക്കുമെന്നും കളക്ടര്‍ ഉറപ്പുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: