മാനന്തവാടി: മാനന്തവാടിയിലെ ചുമട്ട് തൊഴിലാളി പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി നടത്തിയ മുന്നാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. തുടര്‍ന്ന് തീരുമാനം തൊഴിലാളി യൂണിയന് ഉപസമിതിക്ക് വിട്ട് ഇന്നലത്തെ യോഗം പിരിഞ്ഞു. ഇന്ന് വൈകീട്ട് നാല് മണിക്ക് ഉപസമിതി ചേരുന്നതിന് യോഗത്തില്‍ തീരുമാനമായി. ജില്ലാ ലേബര്‍ ഓഫീസര്‍ കെ.മാധവന്റെ സാന്നിധ്യത്തില്‍ മാനന്തവാടി വ്യാപാര ഭവനിലായിരുന്നു ചര്‍ച്ച. എടവക പാണ്ടിക്കടവിലെ വ്യാപാര സ്ഥാപനത്തില്‍ കയറ്റിറക്ക് സംബദ്ധിച്ച തര്‍ക്കം സഘര്‍ഷത്തില്‍ കലാശിച്ചതോടെയാണ് ചുമട്ട് തൊഴിലാളികളുടെ പ്രശ്നം സങ്കീര്‍ണതയിലേക്ക് നീങ്ങിയത് പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് മാനന്തവാടിയില്‍ ചുമട്ടുതൊഴിലാളികള്‍ പണിമുടക്കും നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കല്‍പ്പറ്റയില്‍ രണ്ട് തവണ ചര്‍ച്ച നടത്തിയെങ്കിലും ഇരുവിഭാഗങ്ങളും തങ്ങളുടെ നിലപാടില്‍ ഉറച്ച് നിന്നതാണ്, മൂന്നാം വട്ട ചര്‍ച്ചക്ക് കളമൊരുങ്ങിയത.് ഇന്നലെ വ്യാപാരഭവനില്‍ നടന്ന ചര്‍ച്ചയില്‍് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ സുരേഷ,് തൊഴിലാളി യൂണിയന് നേതാക്കളായ പി.വി.സഹദേവന്, പി.വാസു, പി.ഷംസുദീന്‍, സി. കുഞ്ഞബ്ദുള്ള, സന്തോഷ് .ജി. നായര്‍, വ്യാപാരി നേതാക്കളായ കെ.ഉസ്മാന് ,ഗോപി ,മുഹമദ് ആസിഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ന് നാല് മണിക്ക് തൊഴിലാളി യൂണിയന് ഉപ സമിതി എടുകുന്ന തീരുമാനം ബോര്‍ഡ് യോഗത്തില്‍ അംഗീകാരം നല്‍കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ കെ.മാധവന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: