നിലമ്പൂര്‍: പകര്‍ച്ചവ്യാധികള്‍ പടരുമ്പോള്‍ കൊതുക് വളര്‍ത്തല്‍ കേന്ദ്രമായി മാറിയിരിക്കുകയാണ് നിലമ്പൂര്‍ പോലീസ് ക്യാമ്പ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസ് പരിസരങ്ങള്‍. നാട്ടുകാര്‍ ഭീതിപരത്തുന്ന രീതിയിലാണ് കൊതുക് ശല്യം വര്‍ധിച്ചിരിക്കുന്നത്.
വിവിധ കേസുകളിലായി പിടിച്ചിരിക്കുന്ന തൊണ്ടി വാഹനങ്ങളിലാണ് കൊതുകള്‍ മുട്ടയിട്ട് പെരുകുന്നത്. പോലീസ് ക്യാമ്പിന് സമീപത്തുള്ള വനത്തിലാണ് വര്‍ഷങ്ങളായി കണ്ടുകെട്ടിയ വാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തെ പ്രകാരമാണ് വനം വകുപ്പ് തൊണ്ടി വാഹനങ്ങള്‍ ഇടുന്നതിന് അനുമതി നല്‍കിയത്.
തൊണ്ടി വാഹനങ്ങള്‍ കൊണ്ട് വനഭൂമിയും ക്യാമ്പ് പരിസരവും നിറഞ്ഞിരിക്കുകയാണ്. വാഹനങ്ങള്‍ ശരിയായ രീതിയില്‍ നിര്‍ത്താതിരുന്നതും മരങ്ങള്‍ വളരാനും വെള്ളകെട്ടി നില്‍ക്കാനും സാഹചര്യമൊരുക്കിയിരിക്കുകയാണ്.
വെള്ളവും ചെളിയും നിറഞ്ഞ് കാട്ടു ചെടികള്‍ വളര്‍ന്ന് കൊതുകളുടെ ആവാസകേന്ദ്രമായി മാറി. ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ രോഗങ്ങള്‍ പടരുന്ന സാഹചര്യത്തിലും പോലീസോ ആരോഗ്യവകുപ്പോ ഇതിനൊരു പരിഹാരം കാണാന്‍ ശ്രമിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: