കൊച്ചി: അങ്കമാലി തുറവൂര്‍ കരിമ്പിന് ജ്യൂസ് തയ്യാറാക്കുന്ന യുവതിക്ക് ശസ്ത്രക്രിയയിലൂടെ മുഖസൗന്ദര്യം തിരിച്ചുകിട്ടി. ജ്യൂസ് തയ്യാറാക്കുന്ന യന്ത്രത്തില്‍ മുടി അകപ്പെട്ട യുവതിയുടെ വലതുഭാഗത്തെ മുടിയും തൊലിയും മാംസവും പുനഃസ്ഥാപിച്ച് ജീവിതത്തിലേക്ക് തിരികെ എത്തി. സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലെ പ്ലാസ്റ്റിക് കോസ്മറ്റിക് സര്‍ജറി മേധാവി ഡോ. ആര്. ജയകുമാറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. മൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന വിദഗ്ധ സംഘമാണ് ശസ്ത്രക്രിയ ചെയ്തത്.
തൊലിയും മാംസവും, ഉച്ചിയിലുള്ള തൊലിയും ശസ്ത്രക്രിയയ്ക്ക് ശേഷം വിട്ടുപോയ ശിരോചര്‍മ്മവും വച്ച് പിടിപ്പിച്ച് വൈകല്യമകറ്റി മുഖസൗന്ദര്യം വീണ്ടെടുക്കുകയായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു. അപകടസ്ഥലത്തുനിന്നും കേടുപാടുകള്‍ കൂടാതെ വേര്‍പെട്ടുപോയ അവയവം പ്ലാസ്റ്റിക് കവറിലാക്കി ഐസ് കട്ടയ്ക്ക് മുകളിലായി ആശുപത്രിയിലെത്തിച്ചതാണ് ശസ്ത്രക്രിയ എളുപ്പമാക്കാന്‍ കഴിഞ്ഞത്. അതോടെ ശസ്ത്രക്രിയയുടെ വിജയ സാധ്യത കൂടിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മെഡിക്കല്‍ ഇന്‍ഷ്വറന്‍സിന്റെ സഹായത്തോടെ ഏകദേശം മൂന്ന് ലക്ഷത്തില്‍പരം രൂപ ഈ ശസ്ത്രക്രിയയ്ക്ക് ചെലവായിയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: