കൊച്ചി: കേരളത്തിലെ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ കേന്ദ്രസര്‍ക്കാരും- സുപ്രീം കോടതിയും നിര്‍ദ്ദേശിച്ച മിനിമം ശമ്പളം നല്‍കാതെ നഴ്സുമാരെ അടിമകളെപോലെ ജോലിചെയ്യിപ്പിക്കുകയാണെന്ന് യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി ജോസഫ്.
നഴ്സുമാരുടെ വേതന പരിഷ്ക്കരണം ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആശുപത്രിക്ക് 200 മീറ്റര്‍ അകലെ മാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. ജില്ലാ പ്രസിഡന്റ് ദിനില്‍ ദിനേശ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. ബസിത് കുമാര്‍, സെക്രട്ടറി അഡ്വ. ശിവ, പി.എച്ച് ശൈലേഷ്, രാഹുല്‍ പി.എസ്, ആര്. അരവിന്ദ്, നിഥിന് പള്ളത്ത്, ടി.കെ പ്രശാന്ത്, കൃഷ്ണലാല്‍ പ്രസംഗിച്ചു.
സ്വകാര്യ ആശുപത്രിക്ക് മുന്നില്‍ സമരം നടത്താന്‍ സമ്മതിക്കാത്ത സര്‍ക്കാരാണ് സമരത്തിന്റെ കാരണക്കാരെന്ന് ജില്ലാ പ്രസിഡന്റ് ദിനില്‍ ദിനേശ് പറഞ്ഞു. പ്രവര്‍ത്തകരെ പോലീസ് പിന്നീട്അറസ്റ്റ് ചെയ്ത് നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: