മാനന്തവാടി;കര്‍ണ്ണാടകയില്‍ നിന്നും ബൈക്കില്‍ കടത്തുകയായിരുന്ന രണ്ട് പേരെ പിടി കൂടി.തലശ്ശേരി ചമ്പാട് പുത്തന്‍പുരയില്‍ ഷംസീര്‍ (21),തലശ്ശേരി ചമ്പാട് പടന്ന പിലാക്കല്‍ മുഹമ്മദ് സുനൈദ് (21) എന്നിവരാണ് പിടിയിലായത്.തോല്‍പ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റില്‍ വെച്ച് നടന്ന സംയുക്ത വാഹന പരിശോധനയില്‍ ഇന്നലെ വൈകുന്നേരമാണ് ഇവരെ പിടികൂടിയത്.ഇവര്‍ സഞ്ചരിച്ചിരുന്ന പള്‍സര്‍ ബൈക്ക് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.മാനന്തവാടി എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ സുനില്‍ എം.കെ യുടെ നേതൃത്വത്തിലായിരുന്നു പരിശോധന.എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.ശശി,സിവില്‍ എക്സൈസ് ഓഫീസമാരായ അരുണ്‍ പ്രസാദ്, പ്രകാശന് കെ.വി സുരേഷ് വെങ്ങാലി കുന്നേല്‍, മിഥുന്, സുധീര്‍, എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി..പ്രതികളെ വടകരനാര്ക്കോട്ടിക്ക് കോടതിയില്‍ ഹാജരാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: