മാവുങ്കാല്‍: സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചതിനെതിരെ പ്രതിഷേധം ശചം. മാവുങ്കാല്‍ പുതിയകണ്ടത്ത് പുതിയതായി സ്ഥാപിച്ച സ്പീഡ് ബ്രേക്കര്‍ അപകട ഭീഷണി സൃഷ്ടിക്കുന്നു. നിലവില്‍ യാതൊരു വിധ അപകട ഭീഷണികളും ഇല്ലാത്ത് സ്ഥലത്താണ് അശാസ്ത്രീയമായി സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചിരിക്കുന്നത്. ഇത് വാഹന അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്ന് നാട്ടുകാര്‍ പറയുന്നു.
സുഖമമായി വാഹനങ്ങള്‍ ഓടികൊണ്ടിരുന്ന ഇവിടെ ഇപ്പോള്‍ സ്പീഡ് ബ്രേക്കര്‍ വെച്ചതോടെ ഓരോ വാഹനവും അഞ്ച് മിനിറ്റ് വരെ വരി വരിയായാണ് കടന്നു പോകുന്നത്. അമിത വേഗതയുടെ പേര് പറഞ്ഞ് സ്ഥാപിച്ച സ്പീഡ് ബ്രേക്കര്‍ മാറ്റി പകരം ക്യാമറ പോലുള്ള ആധുനിക രീതിയിലുള്ള മാര്‍ഗങ്ങള്‍ ഉണ്ടാക്കണമെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: