കാസര്‍കോട്: ഉളിയത്തടുക്ക നഗരത്തിലും മധൂര്‍ പഞ്ചായത്തിന്റെ പരിസരങ്ങളിലും വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കാന്‍ പിഡബ്ല്യൂഡി നടപടിയെടുക്കണമെന്ന് ബിഎംഎസ് മധൂര്‍ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
പിഡബ്ല്യൂഡി റോഡില്‍ കൃത്യമായ ഓവുചാല്‍ സംവിധാനം റോഡ് നിര്‍മ്മാണ സമയത്ത് സജ്ജീകരിക്കാത്തതിനാലാണ് വെള്ളക്കെട്ടുണ്ടായിരിക്കുന്നത്.
മഴക്കാലമായതോടെ റോഡില്‍ വെള്ളം കെട്ടിക്കിടന്ന് കൊതുവളര്ത്തല് കേന്ദ്രമായി മാറിയിരിക്കുകയാണ്. മന്നിപ്പാടി മുതല്‍ മധൂര്‍ ക്ഷേത്രം വരെ റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായി കഴിഞ്ഞു. നിത്യേന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറികണക്കിന് പേര് യാത്ര ചെയ്യുന്ന റോഡിന്റെ അവസ്ഥ പിഡബ്ല്യൂഡി അധികൃര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
യോഗത്തില്‍ രാമകൃഷ്ണ കുട്ലു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എ.ശ്രീനിവാസന്, കാസര്‍കോട് മേഖല സെക്രട്ടറി കെ.രതീഷ്, പി.ദിനേഷ്, റിജേഷ്, ഗിരീഷ് മധൂര്‍, വിജയന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: