കല്‍പ്പറ്റ: ശമ്പളവര്ധനവനാശ്യപ്പെട്ട് നഴ്സ്മാര് നടത്തുന്ന സമരത്തിന് പിന്തുണയുമായി യുവമോര്‍ച്ചയും പ്രത്യക്ഷ സമരത്തിനിറങ്ങുന്നു. ഇതിന്റെ ഭാഗമായി യുവമോര്‍ച്ച കല്‍പ്പറ്റ ഫാത്തിമ ഹോസ്പിറ്റലിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് സംസ്ഥാന ജന:സെക്രട്ടറി പ്രഫുല്‍ കൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ഇടത് സര്‍ക്കാര്‍ കേരളത്തിലെ നഴ്സുമാരെ പറഞ്ഞ് പറ്റിക്കുകയാണ്. കേരളത്തിലെ സ്വകാര്യ ആശുപത്രി മാനേജ്മെന്റ്കള്‍ക്ക് ദാസ്യവേല ചെയ്യുകയാണ് സര്‍ക്കാര്‍. ഏകപക്ഷീയമായി വേതന വര്‍ധനവ് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്കാന് യുവമോര്‍ച്ച തയ്യാറാകുമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. ജില്ല പ്രസിഡണ്ട് അഖില്‍ പ്രേം.സി അധ്യക്ഷത വഹിച്ചു. പി.ജി ആനന്ദ് കുമാര്‍, ആരോട രാമചന്ദ്രന് ,ജിതിന് ഭാനു, പ്രശാന്ത് മലവയല്‍, ടി.എം സുബീഷ്, പി.ആര് ബാലകൃഷ്ണന്, അരുണ്‍ പുല്‍പ്പള്ളി, ധന്യരാമന്‍, സന്ധ്യ മോഹന്‍ ദാസ് ,ലാലു വെങ്ങപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: