മാനന്തവാടി: കര്‍ക്കിടക വാവ് ദിവസം ബലിതര്‍പ്പണത്തിനായി വളളിയൂര്കാവിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ അറിയിച്ചു.ഭക്തജനങ്ങള്‍ക്കായി പ്രഭാത ഭക്ഷണവും ദൂരസ്ഥലങ്ങളില്‍ നിന്നും ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് പ്രത്യേക താമസസൗകര്യവും ഏര്‍പ്പെടുത്തും.
ബലിതര്‍പ്പണത്തിനുളള ബുക്കിംഗ് സൗകര്യം ദേവസ്വം വഴിപാട് കൗണ്ടറില്‍ ലഭ്യമാക്കും.യോഗത്തില്‍ സംഘാടകസമിതിചെയര്‍മാന്‍ എം.പി.ബാലകുമാര്‍ അധ്യക്ഷതവഹിച്ചു.ക്ഷേത്രം ട്രസ്റ്റി ഏച്ചോംഗോപി,എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.വി.നാരായണന്‍നമ്പൂതിരി,ജനറല്‍സെക്രട്ടറി തുണ്ടത്തില്‍ വിജയന്,പുനത്തില്‍കൃഷ്ണന്‍,പുഷ്പശശിധരന്,തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: