മാനന്തവാടി : സ്വന്തമായി വീടുണ്ടെങ്കിലും ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ കഴിയാന്‍ വിധിക്കപ്പെട്ട് വനവാസി വിധവയും മക്കളും. എടവക പള്ളിക്കല്‍, ചേമ്പിലോട്ട് കോളനിയിലെ ഒടുക്കത്തിയും നാല് മക്കളുമാണ് ഈ മഴ കാലത്തും ചോര്ന്നൊലികുന്ന വീട്ടിനുള്ളില്‍ രാപകലുകള്‍ തള്ളി നീക്കുന്നത്.
പള്ളിക്കല്‍ ചേമ്പിലോട്ട് ചോലപ്പുറം കോളനിയിലെ ഒടുകത്തിക്ക് മക്കള്‍ നാല്. ഇതില്‍ രണ്ട് പേര് കല്യാണം കഴിച്ചെങ്കിലും താമസം ഇപ്പോഴും ഒടുകത്തിക്കൊപ്പം തന്നെ. ഒടുകത്തിയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ്പ് മരണപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഞ്ചായത്തില്‍ നിന്നും വീട് അനുവദിച്ചപ്പോള്‍ പണിതതാണ് വീട്. കരാറുകാരന് വീടിന്റെ പണി ഒരു വിധം തീര്‍ത്ത് സ്ഥലം കാലിയാക്കുകയും ചെയ്തു. ഇപ്പോഴാകട്ടെ ചോര്‍ന്നൊലിച്ച് താമസിക്കാന്‍ പറ്റാത്ത അവസ്ഥയിലും. മഴ വന്നതോടെ ചോരാതിരിക്കാന്‍ പ്ലാസ്റ്റിക് ഷീറ്റ് വീടിനുമുകളില്‍ നിരത്തിയിരിക്കയാണ്. നിര്‍മ്മാണത്തിലെ അപാകതയാണ് വീട് ചോര്‍ന്നൊലിക്കാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: