കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി പരിസരം സന്ധ്യ മയങ്ങിയാല്‍ കൂരിരുട്ടില്‍. ആശുപത്രിക്ക് മുന്നിലുള്ള ലൈറ്റുകള്‍ ഒന്നും തന്നെ കത്താറേയില്ല. ഡിഎംഒ ഓഫീസിസ്, പേ വാര്‍ഡിന് മുന്നിലുള്ള ലൈറ്റും കത്താറില്ല. ഇതു മൂലം ജില്ലാ ആശുപത്രിയിലേക്ക് രോഗികള്‍ക്ക് പോകണമെങ്കില്‍ ഇരുട്ടില്‍ തപ്പേണ്ട അവസ്ഥയാണ്. സാമൂഹ്യ വിരുദ്ധരും മോഷ്ടാക്കളും ഇരുട്ടിന്റെ മറവില്‍ ആശുപത്രി പരിസരം താവളമാക്കിയിരിക്കുകയാണ്.
ആശുപത്രി പരിസരത്ത് ഇരുളിന്റെ മറവില്‍ വിദേശ മദ്യ വില്‍പ്പനയും നടക്കുന്നുണ്ട്. പരിസരത്തുള്ള കച്ചവടക്കാരും പരിസരവാസികളും പല പ്രാവിശ്യവും ജില്ലാ ആശുപത്രി അധികൃതരെ അറിയിച്ചിട്ടും യാതൊരു വിധ നടപടിയും സ്വീകരിച്ചിട്ടില്ല. ആശുപത്രി വാര്‍ഡുകളിലെ മുഴുവന്‍ ലൈറ്റും കത്താറില്ല. ഫാനുകള്‍ പ്രവര്‍ത്തനരഹിതമായ നിലയിലാണ്. ഇതു മൂലം രാത്രി കൊതുക് കടി മൂലം ഉറങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്ന് രോഗികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: