കാസര്‍കോട്: ഹയര്‍ സെക്കണ്ടറി തുല്യതാ കന്നട ട്രാന്‍സിലേഷന്‍ ഒന്നാം വര്‍ഷ പഠന സാമഗ്രിയുടെ നിര്‍മ്മാണ ശില്പശാല ഈ മാസം ഇന്നും നാളെയും തീയതികളില്‍ ജില്ലാ പഞ്ചായത്ത് അനക്സ് ഹാളില്‍ നടത്തും. ശില്പശാലയുടെ ഉദ്ഘാടനം രാവിലെ 10.30ന് കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാര്, ഡയറ്റ് പ്രിന്‍സിപ്പാള്‍ ടി.എം.രാമചന്ദ്രന്, എസ്.സി.ഇ.ആര്.ടി പ്രതിനിധി, സംസ്ഥാന സാക്ഷരതാമിഷന്‍ അസി.ഡയറക്ടര്‍ അയ്യപ്പന് നായര്‍ പങ്കെടുക്കും.
നിലവില്‍ പത്താംതരം തുല്യത മലയാള മാധ്യമത്തിലും, കന്നട മാധ്യമത്തിലും, തമിഴിലും, ഹയര്‍ സെക്കന്ററി തുല്യതാ മലയാള മാധ്യമത്തിലും നടന്നു വരുന്നു. കന്നട മാധ്യമത്തില്‍ ഹയര്‍ സെക്കന്ററി ആരംഭിക്കണമെന്ന് തുല്യത പഠിതാക്കളുടെ നിരന്തരമായ ആവശ്യ പ്രകാരമാണ് പുസ്തക നിര്‍മ്മാണം ആരംഭിക്കുന്നത്. പത്താം തരം തുല്യത 13-ാം ബാച്ചിലേക്കും, ഹയര്‍സെക്കന്ററി തുല്യതാ മൂന്നാം ബാച്ചിലേക്കും 20 വരെ അപേക്ഷിക്കാം. പത്താം തരം തുല്യത കോഴ്സിന് 17 വയസ്സും, ഹയര്‍ സെക്കന്ററി തുല്യതയ്ക്ക് 22 വയസ്സും പൂര്‍ത്തിയാകുന്നവര്‍ക്ക് കോഴ്സിനു അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-255507
പ്രതികരിക്കാൻ ഇവിടെ എഴുതുക: