മുന്നാട്: എബിവിപി സംസ്ഥാന വ്യാപകമായി നടത്തിയ പഠിപ്പ് മുടക്കിന്റെ ഭാഗമായി മുന്നാട് പീപ്പിള്‍സ് കോളേജില്‍ പഠിപ്പ് മുടക്കുകയും, പ്രകടനം നടത്തുകയും ചെയ്ത പ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്ഐ അക്രമണം. പ്രകടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനികള്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ക്ക് നേരെയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ച് വിട്ടത്.
അക്രമത്തില്‍ പരിക്കേറ്റ എബിവിപി പ്രവര്ത്തകന് അഭിജിത്തിനെ കാഞ്ഞങ്ങാട് ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. എബിവിപിയുടെ കൊടി നശിപ്പിക്കുകയും, പ്രകടനത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനികളെ അസഭ്യം പറയുകയും ചെയ്തതായി ആരോപണമുണ്ട്.
സംഘര്‍ഷത്തെ തുറന്ന് പരാതിയുമായി പോയ എബിവിപി നേതാക്കളെ പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജുള്ള അധ്യാപകന് മോശമായി പെരുമാറുകയും, പരാതി പേപ്പര്‍ കീറി കളയുകയും ചെയ്തായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എസ്എഫ്ഐയും ചില അധ്യാപകരും തമ്മിലുള്ള ഒത്ത് കളിയുടെ ഭാഗമായാണ് സംഘര്‍ഷങ്ങള്‍ അരങ്ങേറുന്നതെന്നും, അതിന്റെ ഉത്തമ ഉദാഹരണമാണ് ഇന്നലെ നടന്ന സംഭവമെന്ന് എബിവിപി കോളേജ് യൂണിറ്റ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: