കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ്ഗ് പഴയ ജില്ലാആശുപത്രി പരിസരം മുതല്‍ സിവില്‍ സ്റ്റേഷന് പരിസരം വരെ നടപ്പാതയിലെ വാഹന പാര്‍ക്കിംഗ് വിദ്യാര്‍ത്ഥികള്‍ക്കും കാല്‍നടക്കാര്‍ക്കും അപകട ഭീഷിണി ഉയര്‍ത്തുന്നു. കെഎസ്ടിപി റോഡ് നിര്‍മ്മാണം പൂര്‍ത്തിയായതോടു കൂടി ഹൊസ്ദുര്‍ഗ്ഗ് മൈതാന പരിസരത്തെ മുമ്പുണ്ടായിരുന്ന നടപ്പാതയും കെഎസ്ടിപി റോഡും ഒരുപോലെ ആയതിനാല്‍ വാഹനങ്ങളും ഓട്ടോറിക്ഷകളും നടപ്പാതയില്‍ നിര്‍ത്തിയിടുന്നതിനാല്‍ പാതയിലെ പല സ്ലാബുകള്‍ പൊട്ടിത്തുടങ്ങി.
ഇതു ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നത് വിദ്യാര്‍ത്ഥികളെയും നാട്ടുകാരെയുമാണ്.
ജിഎച്ച്എസ്എസ് ഹൊസ്ദുര്‍ഗ്, ലിറ്റില്‍ ഫല്വര് ഗേള്‍സ് ഹൈസ്ക്കൂള്, സെന്‍ട്രല്‍ സ്കൂള്‍ എന്നീ മൂന്ന് വിദ്യാലയങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ നടന്നു പോകുന്ന വഴിയാണിത്. കൂടാതെ സിവില്സ്റ്റേഷന്, ഹോസ്ദുര്‍ഗ് ബാങ്ക് എന്നിവിടങ്ങളിലേക്കും പോകുന്ന വഴി യാത്രക്കാര്‍ വേറെയും. നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നാളിതുവരെ നടപടിയുണ്ടായിട്ടില്ല.
റോഡു പണിപൂര്ത്തിയായതോടു കൂടി റോഡും നടപ്പാതയും നിരപ്പായതാണ് പ്രശ്നത്തിനു കാരണം. അതോടൊപ്പം മാന്തോപ്പ് പരിസരത്തെ ഓട്ടോ സ്റ്റാന്റിനിടയില് കൂടി വാഹനം കടന്നു പോകുന്നു എന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവര്‍മാര്‍ ഫുട്ട്പാത്തിനരികിലായി കയറും കെട്ടി ബന്ധിച്ചിട്ടുണ്ട്.
ഓട്ടോ ഡ്രൈവര്‍മാര്‍ നടപ്പാതയ്ക്കരികില്‍ കയര്‍ കെട്ടിയത് പോലീസ് ഇടപ്പെട്ട് ഇടയിലൂടെ വഴി ഇടക്കിടെ വിട്ടു കയര്‍ കെട്ടിയിരുന്നു. വീണ്ടും ഡ്രൈവര്‍മാര്‍ അതു പഴയസ്ഥിതിയില്‍ തന്നെയാക്കിയത് യാത്രക്കാര്‍ക്ക് പ്രശ്നം തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: