തിരുവല്ല: കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ച് തുകലശ്ശേരിയില്‍ നടക്കുന്ന ഫ്ളാറ്റ് നിര്‍മ്മാണത്തില്‍ വ്യാപക പ്രതിഷേധം.സര്‍ക്കാരും നഗരസഭയും മുന്നോട്ടുവെയ്ക്കുന്ന നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് പ്രദേശത്ത് ഫ്ളാറ്റ് നിര്‍മ്മാണം നടക്കുന്നത്.
കെട്ടിടത്തിന്റെ പ്രവേശന കവാടവും,ചുറ്റൂമതിലും നിര്‍മ്മിച്ചിരിക്കുന്നത് പൊതുമരാമത്ത് റോഡ് കയ്യേറിയാണ്.കെട്ടിടത്തിന്റെ രൂപഘടനയിലും അശാസ്ത്രീയത ഉണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. നഗരസഭയിലും ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളിലും നല്കിയ പ്ലാനില്‍ നിന്ന് വിഭിന്നമായാണ് ഫ്ളാറ്റിന്റെ നിര്‍മ്മാണം.കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലും അശാസ്ത്രീയ നിര്‍മ്മാണം വ്യക്തമായി കാണാം.
കഴിഞ്ഞ വേനലില്‍ രൂക്ഷമായ കുടിവെള്ള പ്രശ്നം ഉണ്ടായ പ്രദേശമായിരുന്നു ഇവിടെ.ഫ്ളാറ്റ് നിര്‍മ്മാണം തുടങ്ങിയതോടെ കാര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായി.തുടക്കം മുതല്‍ തന്നെ പ്രദേശവാസികള്‍ പരാതിപെട്ടിരുന്നു.എന്നാല്‍ നഗരസഭയിലെ ഭരണ പക്ഷത്തുള്ള പ്രമുഖന്റെ ഒത്താശയോടെയാണ് ഫ്ളാറ്റ് നിര്‍മ്മാണത്തിനുള്ള അനുമതി ഉടമസ്ഥര്‍ നേടിയെടുത്തത്.ഇതിനായി നല്കിയ പ്ലാനില്‍ നിന്ന് വ്യത്യാസപ്പെടുത്തിയാണ് തുടക്കം മുതലുള്ള നിര്‍മ്മാണം.റോഡ് കയ്യേറിയുള്ള അശാസ്ത്രീയ നിര്‍മ്മാണത്തിനെതിരെ ബിജെപി.പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി. മണ്ഡലം പ്രസിഡന്റ് കുറ്റൂര്‍ പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു. സുരേഷ് ഓടയ്ക്കല്‍, അനീഷ് വര്‍ക്കി, നരേന്ദ്രന് ചെമ്പോലില്‍, ഹരിഗോവിന്ദ്, എം.എസ്.മനോജ് കുമാര്‍, സന്തോഷ്, ജയന് തിരുമൂലപുരം, അനീഷ് തുകലശ്ശേരി, രാജേഷ് കൃഷ്ണ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: