മാനന്തവാടി : ജില്ലയിലെ റേഷന്‍കാര്‍ഡ് ഉടമകള്‍ തെറ്റ് തിരുത്തി മടുത്തു. പുതിയ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിനായി ഓഫീസുകള്‍ കയറി ഇറങ്ങുകയാണ് ഉടമകള്‍ നിരന്തരം. കാര്‍ഡ് ഉടമകള്‍ കൂട്ടമായി എത്തുമ്പോള്‍ സപ്ലൈ ഓഫീസ് പ്രവര്‍ത്തനവും താളംതെറ്റുന്നു. കാര്‍ഡ് ഉടമകളും ഉദ്യോഗസ്ഥരും തമ്മിലു ള്ള തര്‍ക്കവും പതിവുകാഴ്ച്ച.
ഭിന്നശേഷിക്കാരും മാറാരോഗികള്‍ക്കും കാര്‍ഡുകള്‍ ദാരിദ്ര്യരേഖക്ക് മുകളിലാകുമ്പോള്‍ ഒന്നില്‍കൂടുതല്‍ വാഹനമുള്ളവരുള്പ്പെടെയുള്ള സമ്പന്നര്‍ ദാരിദ്ര രേഖക്ക് താഴെയുമെത്തി.
രണ്ടാഴ്ച മുന്‍പാണ് സംസ്ഥാനത്ത് പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തുതുടങ്ങിയത്. ഏറെ ആരോപണങ്ങള്‍ക്കൊടുവിലാണ് കാ ര്‍ഡുകള്‍ കൊടുത്തുതുടങ്ങിയത്. കൈയില്‍ കിട്ടിയപ്പോഴാകട്ടെ തെറ്റുകളുടെ പൂരം. ബിപിഎല്ലുകാര്‍ എപിഎല്ലും എപിഎല്ലുകാര്‍ ബിപിഎല്ലുമായി. രണ്ടുകൂട്ടരും തെറ്റുതിരുത്താനുള്ള ഓട്ടത്തിലാണ്. ഭര്‍ത്താവ് ഹൃദ്രോഗിയായ കാരക്കാമല കുന്നോത്ത് റഹിയാനത്തും വിധവയായ ആസ്യയുമെല്ലാം ദാരിദ്രരേഖക്ക് മുകളിലാണ്. വരുംദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ പരാതിയുമായെത്തി സംഘര്‍ഷം വര്‍ദ്ധിക്കാനേ സാധ്യതയുള്ളൂ.
നിരവധി തവണ തിരുത്തിയിട്ടാണ് റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ തീരുമാനമായത്. വീണ്ടും തെറ്റുകള്‍ വരുത്തി ജനങ്ങളെ പരമാവ ധി ബുദ്ധിമുട്ടിക്കുകയാണ് അധികൃതര്‍. ഇത്തരം തെറ്റുകള്‍ക്ക് കാരണക്കാരായ ഉദ്യോഗസ്ഥരെ ജോലിയില്‍നിന്നും പുറത്താക്കുകതന്നെ വേണമെന്നാണ് ജനങ്ങള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: