ബേഡകം: ഇടതുപക്ഷ സംഘടനായായ എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്റെ സമരത്തില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ ഒരു ദിവസത്തെ വേതനം തടഞ്ഞതായി പരാതി. ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ 10ാം വാര്‍ഡ് കൊല്ലംപണ എന്ന സ്ഥലത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് ഈ അവഗണന നേരിടേണ്ടി വന്നത്. കഴിഞ്ഞ ജൂണ്‍ 30ന് മുന്നാട് ഹെഡ്പോസ്റ്റ് മുന്നിലാണ് നടന്ന സമരത്തില്‍ പങ്കെടുക്കാത്തതിന്റെ പേരിലാണ് ഈ നടപടി.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങില്‍ നിന്നുള്ള പലര്‍ക്കും ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ട്. എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്റെ അംഗത്വം എടുക്കണമെന്നും അല്ലെങ്കില്‍ തൊഴില്‍ നല്‍കില്ലെന്ന ഭീഷണിയും സിപിഎമ്മിന്റെ പ്രദേശിക നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതായി തൊഴിലാളികള്‍ പറയുന്നു.
തൊഴിലാളികളുടെ തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെടുത്തി യൂണിയന് പ്രവര്‍ത്തനം അടിച്ചേല്പ്പിക്കുന്നവര്ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി ബേഡഡുക്ക പഞ്ചായത്ത് കമ്മറ്റി പരാതി നല്‍കിയെങ്കിലും സ്വീകരിക്കാന്‍ പോലും അധികൃതര്‍ തയ്യാറായില്ലെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: