മേപ്പാടി: യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. മേപ്പാടി മേലെ അരപ്പറ്റ തേയില തോട്ടത്തിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കൈത്തണ്ട മുറിഞ്ഞ് രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. സമീപത്ത് തന്നെ വിഷപദാര്‍ത്ഥവും, മദ്യകുപ്പിയും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തില്‍ നിന്നും ലഭിച്ച സ്വകാര്യ ആശുപത്രിയിലെ തിരിച്ചറിയല്‍ കാര്‍ഡ് പ്രകാരം മേപ്പാടി ചുളിക്ക ആലിയുടെ മകന് മുജീബ് റഹ്മാനാ(37)ആണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. കൈത്തണ്ട മുറിച്ച് രക്തം വാര്‍ന്നനിലയിലായിരുന്നു മൃതദേഹം. സമീപത്ത് വിഷത്തിന്റെ അംശവും മദ്യകുപ്പിയും കണ്ടെത്തി. മേപ്പാടി പോലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: