തിരൂര്‍: ‘നാടകമായിരുന്നു ആദ്യ തട്ടകം. പഠനകാലത്ത് നാടകരംഗത്ത് തിളങ്ങി നിന്നു. കേന്ദ്രസര്‍ക്കാരില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്ററായി ജോലി ലഭിച്ചപ്പോള്‍ ജീവിതം കണക്കെടുപ്പിലൂടെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് മനസ്സിലായി. 300 രൂപ ശമ്പളം ഉപേക്ഷിച്ച് 75 രൂപയുടെ സ്കോളര്‍ഷിപ്പില്‍ ഫിലീം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. ജീവിതവും ചലച്ചിത്രാനുഭവങ്ങളും പറഞ്ഞ് മലയാളസര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്.
കലാശാലയിലെ ചലച്ചിത്രപഠന വിഭാഗം സംഘടിപ്പിച്ച ‘അടൂരിനൊപ്പം’ പരിപാടി യായിരുന്നു വേദി.
കുടുംബങ്ങളുടെ പിന്തുണയില്ലാതെ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച യുവതീ യുവാക്കള്‍ക്ക് സമൂഹം എന്താണ് കരുതി വച്ചിരിക്കുന്നത് എന്നാണ് ആദ്യചിത്രമായ ‘സ്വയംവര’ ത്തിലൂടെ അന്വേഷിച്ചത്. ‘പിന്നെയും’ ആണ് ഇഷ്ടപ്പെട്ട ചലച്ചിത്ര കൃതി. ലോകം മുഴുവന്‍ കൊള്ളി ല്ലെന്നുപറഞ്ഞാലും പ്രശ്നമില്ല. ഏറ്റവും തൃപ്തി നല്കിയ ചിത്രമാണത്. അഭിമാനപൂര്‍വ്വം സമയമെടുത്താണ് ചിത്രം ചെയ്തത്. ുതിയ തലമുറ കച്ചവടസിനിമകളും സീരിയലുകളും കണ്ട് കണ്ടീഷന്‍ ചെയ്യപ്പെട്ടിരിക്കുന്നു. സീരിയലുകള്‍ സാംസ്കാരികമായി പൂര്‍ണ്ണ മലിനീകരണമാണ്. സിനിമ എല്ലാവരെയും രസിപ്പിക്കണമെന്ന സങ്കല്‍പ്പം ഈ കലാരൂപത്തിന് ശാപമാണ്.
മലയാള ലച്ചിത്രരംഗത്ത് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ദുഖകരമാണെന്ന് നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ചുള്ള ചോദ്യത്തിന് അടൂര്‍ മറുപടി പറഞ്ഞു. നല്ല കാര്യങ്ങളെല്ല സംഭവിച്ചുകൊണ്ടിരിക്കു ന്നത്. സമൂഹത്തില്‍ നടക്കുന്ന ഇത്തരം സംഭവങ്ങളില്‍ എല്ലാവര്ക്കും ഉത്തരവാദിത്തമുണ്ട്.
വൈസ് ചാന്‍സലര്‍ കെ. ജയകുമാറിന്റെ അദ്ധ്യക്ഷനായി പ്രൊഫ.മധു ഇറവങ്കര സ്വാഗതവും അസി.പ്രൊഫസര്‍ ആര്.വിദ്യ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: