സംഘടനകള്‍ അതില്പ്പെട്ടവരുടെ അവകാശവും സ്വാതന്ത്ര്യവും സംരക്ഷിക്കാനാണെങ്കില്‍ മലയാള സിനിമയെത്തന്നെ മുടിപ്പിക്കാന്‍ ഉണ്ടായതാണോ അമ്മ എന്ന് ആരെങ്കിലും വിചാരിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയുമോ.അമ്മ എന്ന പേരിന്റെ ഗുണംപോലും ഇല്ലാതായാല്‍ എന്തുചെയ്യും.ചില മക്കളാണ് പെട്ടെന്നു തിരിമാലികളായത്.
മറ്റുള്ളവരൊന്നും അത്രയ്ക്കു ആയിട്ടില്ല.ഇനി മനസില്‍ ഉണ്ടെങ്കില്‍ തന്നെ പുറത്തെടുത്തിട്ടില്ല.ഇനി എടുക്കാന്‍ തരമുണ്ടെങ്കില്‍ അനുഭവിക്കുമെന്ന് ഇപ്പോള്‍ മനസിലാകുന്നതുകൊണ്ട് പത്തി അടക്കിയേക്കാം.പക്ഷേ സിനിമ ആയതുകൊണ്ടും കാശും പണവും പേരും പ്രശസ്തിയും വരുമ്പോള്‍ ഇത്തിരി അഹങ്കാരത്തിന്റെ അലങ്കാരമില്ലെങ്കില് എന്തു സിനിമാക്കാരന് എന്നുവിചാരിക്കുമ്പോഴാണ ്തല കിഴ്ക്കനാംമ്പാടാകുന്നത്.
പണ്ട് അമ്മ അല്പസ്വല്പം ക്ഷമാശീലയും സ്നേഹമയിയുമൊക്ക ആയിരുന്നു.ഇപ്പോഴായിട്ടാണ് അമ്മ നാലാംതരം അമ്മായി അമ്മയായി മാറിയത്.അമ്മയുടെ പ്രമുഖരില്‍ ഒരാളെ സിപിഎം എംപിയും മറ്റൊരാളെ എംഎല്‍എയും ആക്കിയതോടെയാണ് ഹുങ്കും പുച്ഛവുംകൂടി അമ്മ ഒരുതരം അലമ്പ് അമ്മായി അമ്മയായത്.
പാര്‍ട്ടിക്കുവേണ്ടി ഒന്നു മുഷ്ടിചുരുട്ടുകപോലും ചെയ്യാത്ത ഇവരും ചില സില്‍ബന്ധികളും തങ്ങള്‍ ആരെക്കയോ ആണെന്നും പിന്നില്‍ പാര്‍ട്ടി ഉണ്ടെന്നും വിചാരിച്ചു തുടങ്ങിയപ്പോഴാണ് എല്ലാം കുളമായത്.സിനിമയില്‍ വളിച്ച കോമഡികള്മാത്രംചെയ്തു ശീലമുള്ള ഇവരുടെ സ്വഭാവവും അങ്ങനെ ആയോ എന്നാണിപ്പോള്‍ ജനം ചോദിക്കുന്നത്.എന്തായാലും അമ്മയെ പൊളിച്ചടക്കാന്‍ മക്കള്‍ തന്നെ മുന്നോട്ടുവരുന്നത് നല്ലൊരു ആക്ഷന്‍ ത്രില്ലറിനുള്ള വകനല്‍കുന്നുണ്ട്.
ജനത്തിന് സിനിമാക്കാരോട് സ്നേഹവും ആരാധനയുമൊക്കെയുണ്ട്. അതെല്ലാം തങ്ങള്‍ക്ക് എന്തും ചെയ്യാനുള്ള ലൈസന്‍സാണെന്നു സിനിമാക്കാര് ധരിച്ചുവശായെന്നു തോന്നുന്നു.അതിനുള്ള ശിക്ഷയാണ് ചിലരെങ്കിലും ഇപ്പോള്‍ അനുഭവിക്കാന്‍ തുടങ്ങുന്നത്.ഇവരെ എപ്പോള്‍ അറസ്റ്റുചെയ്യുമെന്നു കാത്തിരിക്കുകയാണ് ജനം.വളര്‍ത്തിയ പ്രേക്ഷകര്‍ക്ക് അങ്ങനേയും അവകാശമുണ്ടല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: