തിരുവല്ല :ആദിപമ്പയുടെയും വരട്ടാറിന്റെയും വീണ്ടെടുപ്പിന് ഊര്‍ജ്ജം പകര്‍ന്ന് മന്ത്രി തല സംഘം പുഴയോര നാട്ടുക്കൂട്ടങ്ങളെ സജീവമാക്കി. ഇടനാട് വഞ്ഞിപ്പോട്ടില്ക്കടവ്, ഓതറ പുതുക്കുളങ്ങര, തലയാര്‍ വഞ്ചിമൂട്ടില്ക്കടവ്, ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളജ് ഓഡിറ്റോറിയം എന്നിവിടങ്ങളില്‍ നടന്ന പുഴയോര നാട്ടുക്കൂട്ടങ്ങളില്‍ മന്ത്രിമാരായ തോമസ് ഐസക്, വി എസ് സുനില്‍കുമാര്‍, മാത്യു ടി തോമസ് എന്നിവരടങ്ങുന്ന മന്ത്രി തല സംഘം സന്ദര്‍ശനം നടത്തി ജനങ്ങളുടെ നിലവിലുള്ള ആശങ്കകളും അഭിലാഷങ്ങളും പങ്കുവച്ചു.
വരട്ടാറിന്റെ ഇരുകരകളിലും ജൈവ വൈവിദ്ധ്യം വിളിച്ചറിയിക്കുന്ന വിവിധ തരം മരങ്ങള്‍ നട്ട് പരിപാലിക്കുകയും നദീ മുഖം മുതല്‍ അവസാനം വരെ നടപ്പാതയൊരുക്കുമെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു. വിവിധ തരം മരങ്ങളുടെ പേരുകള്‍ മുതലായവ ക്യു ആര് കോഡ് ഉപയോഗിച്ച് മനസിലാക്കത്തരത്തില് പ്രദര്‍ശിപ്പിക്കും. ഇതിനാല്‍ത്തന്നെ വരട്ടാറിന്റെ തീരം ഇപ്പോഴുള്ള മാലിന്യങ്ങള്‍ക്ക് പകരം ജൈവ വൈവിദ്ധ്യത്തിന്റെ കലവറയായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.
പുതുക്കുളങ്ങരയില്‍ പടയണിയുടെ സാധ്യതള്ക്കൂടി പ്രയോജനപ്പെടുത്തത്തക്ക വിധത്തില്‍ പദ്ധതികള്‍ ഉണ്ടാകും. വരട്ടാര്‍ തീരത്തുകൂടിയുള്ള പാതയെ ജൈവ വൈവിദ്ധ്യ വിജ്ഞാന പാതയാക്കുന്നതിന് സംസ്ഥാന വനം വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ സഹായം തേടും. വരട്ടാര്‍ മാതൃത സംസ്ഥാനത്തെ വിവിധ നദികളുടെ പുനരുജ്ജീവനത്തിന് മാതൃകയാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. വരട്ടാര്‍ അനുബന്ധ പ്രദേശങ്ങളിലെ നീര്‍ത്തട വികസനത്തിനും കൃഷിക്കും തുടര്‍പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ ചെയ്യുമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. വിവിധ യോഗങ്ങളില്‍ കെ കെ രാമചന്ദ്രന് നായര്‍, വീണ ജോര്‍ജ്ജ്, രാജു ഏബ്രഹാം എന്നീ എംഎല്‍എമാരും,മുന്‍ എംഎല്‍എമാരായ ശോഭനാ ജോര്‍ജ്ജ്, എ പദ്മകുമാര്‍,ഗ്രാമപഞ്ചായത്ത് തലവന്മാരായ മോന്‍സി തോമസ് ,നിര്‍മ്മല മാത്യൂസ്, എന്‍ രാജീവ്, ശ്രീലേഖ രഘുനാഥ്, മനു തെക്കേടത്ത്, ഗീത അനില്‍കുമാര്‍, ചെങ്ങന്നൂര്‍ നഗരസഭ ചെയര്മാന് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
വരട്ടാര്‍ പുനര്‍ജീവനം സംബന്ധിച്ച് പദ്ധതികളുടെ അടുത്തഘട്ടം ഈ മാസം അവസാനം തന്നെ ആരംഭ ിക്കുമെന്ന സൂചനയും ജനപ്രതിനിധികള്‍ നല്കി.
എന്നാല്‍ കയ്യേറ്റം ഒഴിപ്പിക്കുന്നത് സം ബന്ധിച്ച കൂടുതല്‍ നടപടി കള്‍ക്ക് റവന്യൂ വകുപ്പ് നിസ്സ ഹകരണം ഇല്ലന്നും മന്ത്രിമാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: