തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ-കല്‍പ്പറ്റ-മുക്കംകുന്ന് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സ് തൊഴിലാളികളുടെ പണിമുടക്ക് സമരം അവസാനിപ്പിക്കണമെന്ന് ബിജെപി തൃക്കൈപ്പറ്റ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. നിരവധി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതരത്തില്‍ പണിമുടക്ക് നടത്തുന്ന ബസ്സ് ജീവനക്കാര്‍ക്കെതിരെ അധികൃതര്‍ കര്‍ശന നടപടിയെടുക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ ബഹുജന പ്രക്ഷേഭം ആരംഭിക്കും.മുട്ടിലില്‍ നിന്നും മാണ്ടാടിലേക്ക് ഓട്ടോറിക്ഷയിലും മറ്റു വാഹനങ്ങളിലും ആളുകളെ കുത്തി നിറച്ച് യാത്രക്കാരുടെ ജീവന് തന്നെ ഭീഷണിയാവുന്ന തരത്തില്‍ ലോക്കല്‍ സര്‍വ്വീസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കണം. . യോഗത്തില്‍ രാധാകൃഷ്ണന് ചേലേരി അധ്യക്ഷത വഹിച്ചു. ജി.കെ. ബിനീഷ്, ബിജു ഗുഡലായ്, ശിവാനന്ദന് ശശി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: