കാസര്‍കോട്: മഴക്കാലത്ത് കരിങ്കല്‍, ചെങ്കല്‍ ക്വാറിക്കാരും ഖനനം നടത്തുന്ന സ്ഥലത്തിന്റെ ഉടമകളും ക്വാറികളില്‍ അപകടം ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും ഖനന പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നും മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ജില്ലാ ജിയോളജിസ്റ്റ് അറിയിച്ചു.
മഴക്കാലത്ത് കരിങ്കല്ല് ക്വാറികളില്‍ ഇളകി നില്ക്കുന്ന കല്ലും മണ്ണും ഇളകി വീഴാന്‍ സാധ്യതയുണ്ട്. അതിനാല്‍ ക്വാറികള്‍ക്ക് ചുറ്റും വേലി കെട്ടി ആളുകള്‍ കയറാതിരിക്കാന്‍ ക്വാറി നടത്തിപ്പുകാരും സ്ഥലമുടമകളും ശ്രദ്ധിക്കേണ്ടതാണെന്നും നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: