കാസര്‍കോട്: ഹൊസ്ദുര്‍ഗ് താലൂക്കില്‍ ഉദുമ, പള്ളിക്കര, പള്ളിക്കര-രണ്ട്, ഹൊസ്ദുര്‍ഗ്, ചെറുവത്തൂര്‍, പീലിക്കോട്, മാണിയാട്ട്, കീക്കാന്‍, ചിത്താരി, അജാനൂര്‍ എന്നീ വില്ലേജുകളുടെ റിസര്‍വേ പ്രവര്‍ത്തനം പൂര്‍ത്തിയായി. ഭൂമി റീസര്‍വെ ചെയ്ത റിക്കാര്‍ഡുകള്‍ ബന്ധപ്പെട്ട റീസര്‍വെ ക്യാമ്പ് ഓഫീസുകളില്‍ സജ്ജമാക്കിയിട്ടുണ്ട്. അത് പരിശോധിച്ചു ഭൂമിയുടെ അതിര്‍ത്തി, വിസ്തീര്‍ണ്ണം, ഭൂവുടമയുടെ പേര് എന്നിവ കൃത്യമായി വന്നിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് റിസര്‍വേ സ്പെഷ്യല്‍ ടീം കോര്‍ഡിനേറ്റര്‍ അറിയിച്ചു.
റീസര്‍വെ റിക്കാര്‍ഡുകളില്‍ ഭൂവുടമയുടെ വിവരങ്ങള്‍ ശരിയായി വന്നില്ലായെങ്കില്‍ ഭാവിയില്‍ ഭൂമിയുടെ നികുതി അടയ്ക്കുന്നതിനും വസ്തു കൈമാറ്റം ചെയ്യുന്നതിനും ഭൂമി സംബന്ധമായി വരുന്ന മറ്റെല്ലാ ആവശ്യങ്ങള്‍ക്കും തടസം വരാനിടയുണ്ട്. ആയതിനാല്‍ റീസര്‍വെ റിക്കാര്‍ഡുകളുടെ പരിശോധന നിര്‍ബന്ധമായും ചെയ്യേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: