മാനന്തവാടി: സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ച മുഴുവന്‍ കുടുംബങ്ങള്‍ക്കും പനി ബാ ധിതര്ക്കും അര്‍ഹമായ നഷ്ടപരിഹാരം നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് പട്ടികജാതി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി. സുധീര്‍. ആരോഗ്യ വകുപ്പിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് ബിജെ പി നടത്തിയ ജില്ല മെഡിക്കല്‍ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. ദുരഭിമാനം വെടിഞ്ഞ് കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. മുന്‍ വര്ഷങ്ങളിലേക്കാള് അഞ്ചിരട്ടിയോളം പനി മരണങ്ങള് ഈ വര്‍ഷം വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ ആരോഗ്യമന്ത്രി എത്രയും പെട്ടന്ന് രാജിവെക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.
മേഖല അധ്യക്ഷന്‍ വി.വി. രാജന് മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡണ്ട് സജി ശങ്കര്‍ അധ്യക്ഷത വഹിച്ചു. പി.സി.മോഹനന്, പി.ജി. ആനന്ദ്കുമാര്‍, കെ.മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: