ചെറുവത്തൂര്‍: ഒന്നാം തരത്തിലെ അധ്യാപികമാരുടെ പഠനക്കൂട്ടായ്മയ്ക്ക് ചെറുവത്തൂര്‍ ബിആര്‍സി യില്‍ തുടക്കമായി. അവധിക്കാല അധ്യാപക പരിശീലനത്തിന് നേതൃത്വം നല്കിയ ആര്.പി.മാര്‍ ഉള്‍പ്പെടെ ഒരു പഞ്ചായത്തില്‍ നിന്ന് 34 പേര് വീതം പങ്കെടുത്ത കോര്‍ ഗ്രൂപ്പ് യോഗം ചന്തേര ബി.ആര്.സി യില്‍ നടന്നു.
മുഴുവന്‍ കുട്ടികളെയും പഠന നേട്ടങ്ങളുടെ അവകാശികളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ജൂണ്മാസത്തില് നടത്തിയ ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങളുടെ അവലോകനമായിരുന്നു മുഖ്യ അജണ്ട.
താല്പര്യമുള്ള മുഴുവന്‍ അധ്യാപകരെയും പങ്കെടുപ്പിച്ചുകൊണ്ട് പ്രതിമാസ ക്ലസ്റ്റര്‍തല കൂടിയിരിപ്പ് സംഘടിപ്പിക്കാന്‍ യോഗത്തില്‍ ധാരണയായി. അടുത്ത മാസത്തേക്കുള്ള പാഠാസൂത്രണത്തിനും, പഠന സാമഗ്രികളുടെ നിര്‍മാണത്തിനുമുള്ള വേദിയായി ക്ലസ്റ്റര്‍ കൂടിയിരിപ്പ് മാറും. ജൂലൈ 8 ന് ആദ്യ കൂടിയിരിപ്പ് ബി.ആര്.സിയില്‍ നടക്കും. തുടര്‍ന്നുള്ള മാസങ്ങളില്‍ അതത് പഞ്ചായത്തിലെ ക്ലസ്റ്റര്‍ റിസോഴ്സ് സെന്ററുകളില്‍ (സിആര്‍സി) ആയിരിക്കും അധ്യാപകരുടെ ഒത്തുചേരല്‍. ഒന്നാം തരത്തിലെ അധ്യാപികമാര്‍ക്കൊപ്പം ബി.പി.ഒ കെ.നാരായണന്,ബി.ആര്.സി. ട്രെയിനര്‍മാരായ പി.വി.ഉണ്ണിരാജന്, പി.വേണുഗോപാലന്‍, സി.ആര്.സി കോ-ഓര്‍ഡിനേറ്റര്‍മാരായ സ്നേഹലത, ഇന്ദുലേഖ, സുഹറാബി, ഐഇ ഡിസി റിസോഴ്സ് ടീച്ചര്‍മാരായ ലേഖ, ധന്യ എന്നിവരും കോര്‍ ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: