മാവുങ്കാല്‍: ഗോദാനത്തെയെതിര്ക്കുന്നവര് തന്നെ അതിനെ അംഗീകരിക്കുന്ന കാലം അതിവിദൂരമില്ലാതെ തന്നെ സംജാതമാകുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു. മൂന്നാംമൈല്‍ അഞ്ചാംവയല്‍ ശിവഗിരി അര്‍ദ്ധനാരീശ്വര ക്ഷേത്രം പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവത്തിന്റെ ഭാഗമായി നടന്ന ആദ്യാത്മീക പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഗോദാനം എന്ന സംങ്കല്പം ഈ കാലഘട്ടത്തില്‍ ഉണ്ടായതല്ല. ഋഷിശ്വരന്മാരുടെ കാലത്ത് തന്നെ ആചരിച്ചിരുന്നു. അതിന്റെ മഹത്വം മനസ്സിലാക്കി ക്ഷേത്രങ്ങളില്‍ നടപ്പിലാക്കാനുള്ള ശ്രമം നടത്തണമെന്ന് ശശികല ടീച്ചര്‍ ആവശ്യപ്പെട്ടു. വളര്‍ന്ന് വരുന്ന യുവതലമുറ നമ്മുടെ മഹത്തായ ആചാരങ്ങളോ അനുഷ്ഠാനങ്ങളോ അറിയുന്നില്ല. അവര്‍ വഴിതെറ്റിപ്പോകുന്നത് ഇല്ലാതാക്കാനുള്ള ശ്രമം സമൂഹത്തില്‍ നിന്ന് ഉണ്ടാവണം.
നവമാധ്യമങ്ങളില്‍ സമയം ചിലവോഴിക്കുമ്പോള് ഭാരതീയ തത്വസംഹിതയും ഗ്രന്ഥങ്ങളും വായിക്കാനുള്ള സമയം കൂടി കണ്ടെത്താന്‍ ശ്രമിക്കണം. പൂര്‍വ്വികരോട് സ്നേഹം പ്രകടിപ്പിക്കാന്‍ പിതൃകര്‍മ്മങ്ങള്‍ ഒരുതവണ മാത്രം ചെയ്തു തീര്‍ക്കാതെ വര്ഷാവര്ഷങ്ങളില് നടത്തി അവരെ സന്തോഷിപ്പിക്കണം.
കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു പുതു തലമുറ ഉയര്‍ന്ന് വരണമെന്നും ശശികല ടീച്ചര്‍ പറഞ്ഞു. ആദ്ധ്യാത്മിക സമ്മേളനം. കെ.ദാമോദരന്‍ ആര്ക്കിടെക്റ്റ്അധ്യക്ഷത വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി എസ്.ഗോപാലകൃഷ്ണ ഭട്ട് ഭദ്രദീപം കൊളുത്തി. പ്രേമരാജ് കാലിക്കടവ് സ്വാഗതവും, കെ.സതീശന് നന്ദിയും പറഞ്ഞു.
കീഴൂര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്ര അക്ഷര ശ്ലോകസമിതിയുടെ അക്ഷര ശ്ലോകസദസ്, വിവിധ താന്ത്രിക കര്‍മ്മങ്ങള്‍, ഭജന, കലാസന്ധ്യ തുടര്‍ന്ന് കുട്ടികളുടെ വിവിധിയിനം കലാപരിപാടികള്‍ എന്നിവ നടന്നു. ഇന്ന് രാവിലെ 5 മണി മുതല്‍ താന്ത്രിക കര്‍മ്മങ്ങള്‍, 10.30ന് ഹിന്ദുസ്ഥാന്‍ ഭജന്‍ ഗംഗ, 12.30ന് മഹാപൂജ, സംസ്കൃതി ട്രസ്റ്റ് പുതിയകണ്ടം അവതരിപ്പിക്കുന്ന ഗീതാപാരയണം. രാത്രി 8ന് ഭഗവത് സേവ, പുരക്കളി, നാടന്‍പാട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: