സ്വന്തം ലേഖകന്‍
ശാസ്താംകോട്ട: കൊല്ലം ജില്ലയില്‍ പകര്‍ച്ചപ്പനി നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനം പൂര്‍ണപരാജയമായിരുന്നുവെന്ന് ഡോക്ടര്‍മാരുടെ സംഘടനകളുടെ വിലയിരുത്തല്‍. പ്രധാനസംഘടനകളായ കേരള ഗവ.മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷനും കേരള ഗവ.സ്‌പെഷ്യലിസ്റ്റ് ഡോക്‌ടേഴ്‌സ് അസോസിയേഷനും സംയുക്തമായാണ് ഈ വിലയിരുത്തല്‍ നടത്തിയത്.
വൈറല്‍പ്പനിയും പകര്‍ച്ചപ്പനിയുമായി കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ ഒരുലക്ഷത്തില്‍പ്പരം രോഗികള്‍ കൊല്ലത്തെ ആറോളം താലൂക്കാശുപത്രികളിലും ജില്ലാ ആശുപത്രിയിലും വിക്‌ടോറിയ ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കല്‍ കോളജിലും എത്തി. എന്നാല്‍ ഇവിടെയെത്തിയ മുക്കാല്‍ പങ്ക് രോഗികള്‍ക്കും ശരിയായ ചികിത്സ നല്‍കാന്‍ തങ്ങള്‍ക്ക് സാധിച്ചില്ലെന്ന് ഡോക്ടര്‍മാരുടെ സംഘടനകള്‍ വ്യക്തമാക്കുന്നു.
1971ല്‍ നിലവില്‍ വന്ന സ്റ്റാഫ്പാറ്റേണാണ് ഇന്നും ആശുപത്രികള്‍ തുടര്‍ന്നുപോരുന്നത്. എന്നാല്‍ രോഗികളുടെ എണ്ണവും ജനസംഖ്യയും ഇപ്പോള്‍ മൂന്നിരട്ടിയില്‍ അധികമാണ്. ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണത്തിലാണെങ്കില്‍ പത്ത് മടങ്ങിന്റെ വര്‍ധനവുണ്ട്. സ്വകാര്യആശുപത്രികള്‍ നാട്ടില്‍ കൂണുപോലെ മുളച്ചെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ കുറവൊന്നുമില്ല.
പനിസീസണ്‍ തുടങ്ങിയതോടെ ഒരു ഡോക്ടര്‍ 200 രോഗികളെയെങ്കിലും ദിനംപ്രതി നോക്കുന്നുണ്ട്. ഇത് ഒരു ഡോക്ടര്‍ക്ക് താങ്ങാവുന്നതിനും അപ്പുറമാണ്. ഇതുകാരണം പല രോഗികളെയും വിശദമായി പരിശോധിക്കാന്‍ തങ്ങള്‍ക്ക് കഴിയുന്നില്ലെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. ലബോറട്ടറിസംവിധാനവും തിരക്ക് മൂലം പരിധി വിടുമ്പോള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. മാരകമായ തരത്തിലുള്ള പനിയുമായി എത്തിയ പല രോഗികളെയും രോഗം തിരിച്ചറിഞ്ഞ് ചികിത്സിക്കാന്‍ കഴിയാതെ പോയതാണ് പലപ്പോഴും അത്യാഹിതങ്ങള്‍ക്ക് ഇടയാക്കിയത്. ഇതിന് ഡോക്ടര്‍മാരെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും സംഘടന വിശദീകരിക്കുന്നു.
പകര്‍ച്ചപനി കാലത്ത് സര്‍ക്കാര്‍ സംവിധാനം നാമമാത്രമായിരുന്നു. പനി തുടങ്ങി രോഗികള്‍ വലഞ്ഞതോടെയാണ് പ്രതിരോധസംവിധാനവുമായി സര്‍ക്കാര്‍ സംവിധാനം ചലിച്ചുതുടങ്ങിയത്. അധികമായ അളവില്‍ പ്രചരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ഇത്. അവിടെയും സര്‍ക്കാര്‍ രാഷ്‌ട്രീയം കണ്ടുവെന്ന് വേണം വിലയിത്താനെന്നും യോഗം ചൂണ്ടിക്കാട്ടുന്നു.
എല്ലാവര്‍ഷവും മണ്‍സൂണ്‍ തുടങ്ങിയാല്‍ പകര്‍ച്ചപനി വ്യാപകമാകുക പതിവാണ്. ഇത് മുന്നില്‍ കണ്ട് എടുക്കേണ്ട പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നില്ല. പ്രീമണ്‍സൂണ്‍ ക്ലിനിക്കല്‍ സംവിധാനം തുടങ്ങാന്‍ വൈകി. വാര്‍ഡ് തലങ്ങള്‍ മുതല്‍ ജനപ്രതിനിധികള്‍ മുന്‍കയ്യെടുത്ത് നടത്തേണ്ട സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയതാകട്ടെ പനി പടര്‍ന്നുപിടിച്ച് രണ്ടാഴ്ച പിന്നിട്ട ശേഷം മാത്രം. ഇതിന് വേണ്ടി സര്‍ക്കാര്‍ നിയമിച്ചിട്ടുള്ള എല്‍എസ്ജിഡിയുടെ പ്രവര്‍ത്തനവും പൂര്‍ണ പരാജയമായിരുന്നു. ഹെല്‍ത്ത് സര്‍വീസിന്റെ ബോധവല്‍ക്കരണവും കതിരില്‍ വളം വയ്‌ക്കുന്നത് പോലെ ആയെന്നാണ് ഡോക്ടര്‍മാരുടെ സംഘടനയുടെ സംയുക്തമായ നിലപാട്.
താലൂക്ക് ആശുപത്രികളില്‍ കാഷ്വാലിറ്റിയിലേത് അടക്കം 21 ഡോക്ടര്‍മാര്‍ ഉണ്ടാകണം. ഈ സ്ഥാനത്ത് പല ആശുപത്രിയിലും ഡോക്ടര്‍മാര്‍ പകുതിയില്‍ താഴെയായിരുന്നു. ജില്ലാ ആശുപത്രിയില്‍ 50, ഗവ.വിക്‌ടോറിയ 24 എന്നിങ്ങനെഡോക്ടര്‍മാരുണ്ടായിരുന്നതായി ആരോഗ്യവകുപ്പ് വീമ്പിളക്കിയുമ്പോള്‍ രോഗികള്‍ക്ക് ലഭിച്ച ആരോഗ്യപരിരക്ഷ എത്രമാത്രം ഫലവത്തായി എന്ന് വിലയിരുത്തണമെന്നും സംഘടന ചൂണ്ടിക്കാട്ടി.
കൊല്ലം ജില്ലയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി അടക്കമുള്ള സ്വകാര്യആശുപത്രികളില്‍ പലയിടത്തുമുള്ള ഡോക്ടര്‍മാരുടെ ആരോഗ്യരംഗത്തുള്ള അനുഭവസമ്പത്തും യോഗ്യതയും ആരോഗ്യവകുപ്പ് അന്വേഷണവിധേയമാക്കണം.
സ്വകാര്യ ആശുപത്രിയില്‍ ആധുനികസംവിധാനത്തില്‍ ചികിത്സ നടത്തിയ പല രോഗികളും ഗുരുതരാവസ്ഥയിലായതും അത്യാഹിതത്തിന്റെ പിടിയിലമര്‍ന്നതും ചികിത്സാചിലവിനായി വന്‍തുകകള്‍ നല്‍കിയതും അന്വേഷണവിധേയമാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
















