ഡിട്രോയ്റ്റ് : നടിക്കെതിരായ ആക്രമണത്തിന്റെ പേരിൽ വ്യക്തികളെ ക്രൂശിക്കുന്നതു നിർത്തണമെന്ന് നടൻ സുരേഷ് ഗോപി. മാധ്യമങ്ങളും ജനങ്ങളും വിധി പറയുന്ന സാഹചര്യമാണിന്ന്. ഇത് ശരിയല്ല. വിധി പറയേണ്ടത് കോടതികളാണ്. രാജ്യത്ത് ഹൈക്കോടതിയും സുപ്രീം കോടതികളും ഉണ്ട്. കോടതിവിധികളെ അഗീകരിക്കുന്നവരാണ് നമ്മൾ. കോടതി തീർപ്പു കല്പിക്കും മുൻപ് ഒരാളെ കുറ്റവാളിയാക്കി വിചാരണ ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
കേരള ഹിന്ദൂസ് ഓഫ് നോര്ത്ത്അമേരിക്കയുടെ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ചെയ്യാത്ത കുറ്റത്തിന് പഴികേട്ട അനുഭവം തനിക്കുണ്ട് . മാധ്യമ വേട്ട ഭയന്ന് സത്യം പറയാൻ പോലും പിടിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: