കുമ്പള: ഏഴുലക്ഷം രൂപ ചെലവിട്ട് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ അറ്റക്കുറ്റ പണിക്കു 12,000 രൂപ ചെലവിടാന്‍ തയ്യാറാകാതെ മൂന്നു ലക്ഷം രൂപ ചെലവിട്ടു പുതിയ ലൈറ്റ് സ്ഥാപിക്കാന്‍ പഞ്ചായത്ത് തീരുമാനം വിവാദമാകുന്നു.
പുതിയ ലൈറ്റ് സ്ഥാപിക്കുന്നതിനു പണം നീക്കിവച്ചിട്ടുണ്ടെന്നും അനുമതി കിട്ടിയാലുടന്‍ വിളക്ക് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഏഴു ലക്ഷം രൂപ ചെലവിട്ട് കൂറ്റന്‍ ഹൈമാസ്റ്റ് ലൈറ്റ് കുമ്പള ടൗണില്‍ സ്ഥാപിച്ചത്. എന്നാല്‍ ഇതു കത്താതായിട്ട് മാസങ്ങളായി.
കുമ്പള ടൗണ്‍ രാത്രിയില്‍ ഇരുട്ടിലാവുന്ന കാര്യം ചര്‍ച്ച ചെയ്യുകയും മൂന്നു ലക്ഷം രൂപ ചെലവിട്ട് പുതിയ വിളക്ക് സ്ഥാപിക്കാനുമാണ് പഞ്ചായത്ത് തീരുമാനിച്ചത്.
എന്നാല്‍ മുമ്പ് സ്ഥാപിച്ച വിളക്കിന്റെ അറ്റക്കുറ്റ പണി നടത്താതെ മൂന്നു ലക്ഷംരൂപ ചെലവഴിച്ച് പുതിയ വിളക്ക് സ്ഥാപിക്കാനുള്ള തീരുമാനം കരാറുകാരെ സഹായിക്കാനാണെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: