കാഞ്ഞങ്ങാട്: നഗരസഭയിലെ അളറായി വയല്‍ പ്രദേശത്തെ റോഡില്‍ കനത്ത മഴയെത്തുടര്‍ന്ന് വെള്ളം കെട്ടി നില്ക്കുന്നതിനാല് പ്രദേശത്തെ ആളുകള്‍ യാത്രാ ദുരിത്തിലായി. കുട്ടികള്‍ക്ക് സ്കൂളുകളില്‍ പോകുന്നതിനും മറ്റും വെള്ളം കെട്ടി നില്ക്കുന്നതിനാല് ഉടുപ്പുകള്‍ നനഞ്ഞാണ് ഇതുവഴി കടക്കുന്നത്. നാട്ടുകാരുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് സ്ഥലം നഗരസഭ ചെയര്മാന് വി.വി.രമേശന് സന്ദര്‍ശിക്കുകയും തൊട്ടടുത്ത് കൂടി ട്രൈനേജ് സംവിധാനം നടപ്പിലാക്കും. പുതുതായി ഒരു വീട് പണിയുന്നതാണ് ഈ വെള്ളക്കെട്ടിന് കാരണമെന്നും ഇത് മാറ്റുന്നതിനായി സ്ഥലമുടമയുമായി സംസാരിച്ച് ആവശ്യമായ നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കുമെന്ന് ചെയര്മാന് പറഞ്ഞു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എന്‍.ഉണ്ണിക്കൃഷ്ണന്, വാര്‍ഡ് കൗണ്‍സിലര്‍മാരായ എച്ച്.ആര്.സുകന്യ, പി.രതീഷ്, കെ.ബി.ഗോപാലന്, ഡി.അരവിന്ദ്, പ്രകാശന്, മോഹനന് സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: