കാസര്‍കോട്: ജില്ലയിലെ വിവിധ ട്രഷറികളില്‍ നിന്നും ഡിഫെന്‍സ് പെന്ഷന് വാങ്ങുന്നവര്‍ ബാങ്ക് പാസ് ബുക്ക്, 2 ഫോട്ടോ, ആധാര്‍ കാര്‍ഡ്, ഇ.സി.എച്ച്.എസ് കാര്‍ഡ്, പാന്‍ കാര്‍ഡ്, പെന്ഷന് ബുക്ക്, ഡിസ്ചാര്‍ജ്ജ് ബുക്ക്, മൊബൈല്‍, ലാന്റ് ലൈന്‍ നമ്പര്‍ തുടങ്ങിയ രേഖകള്‍ പകര്‍പ്പ് സഹിതം വിമുക്തഭട ഭവന്, കാഞ്ഞങ്ങാട് സൗത്തില്‍ രാവിലെ 10 മുതല്‍ മൂന്ന് വരെ ഹാജരാകണമെന്ന് ഡിഫെന്‍സ് പെന്ഷന് ഡിസ്ബര്സിങ്ങ് ഓഫീസര്‍ കണ്ണൂര്‍ അറിയിച്ചു. ജൂലൈ അഞ്ചിന് – ഹോസ്ദുര്‍ഗ് ട്രഷറിയില്‍ നിന്നും ഡിഫെന്‍സ് പെന്ഷന് വാങ്ങുന്നവരും ആറിന് കാസര്‍കോട്, വെള്ളരിക്കുണ്ട്, മഞ്ചേശ്വരം, ചട്ടഞ്ചാല്‍ ട്രഷറിയില്‍ നിന്നും ഡിഫെന്‍സ് പെന്ഷന് വാങ്ങുന്നവര്‍, ഏഴിന് – നീലേശ്വരം ട്രഷറിയില്‍ നിന്നും ഡിഫെന്‍സ് പെന്ഷന് വാങ്ങുന്നവര്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495724462.
പ്രതികരിക്കാൻ ഇവിടെ എഴുതുക: