പൊയിനാച്ചി: പൊയിനാച്ചി സെഞ്ച്വറി ദന്തല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ 3 ദിവസമായി പ്രിന്‍സിപ്പലിന്റെ ഏകാധിപത്യ ശൈലിക്കെതിരെ നടത്തി കൊണ്ടിരിക്കുന്ന സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്റെ നേതൃത്വത്തില്‍ നേതാക്കള്‍ സമരപന്തല്‍ സന്ദര്‍ശിച്ചു.
പ്രിന്‍സിപ്പലിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ, മനുഷ്യത്വ വിരുദ്ധ സമീപനം മാനേജ്മെന്റ് ഇടപെട്ട് അവസാനിപ്പിക്കണമെന്നും വിദ്യാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മാനേജ്മെന്റ് തയ്യാറാകണമെന്നും അല്ലാത്ത പക്ഷം വിദ്യാര്‍ത്ഥി സമരത്തിന് ബിജെപി ശക്തമായ പിന്തുണ നല്‍കുമെന്നും വേലായുധന് വ്യക്തമാക്കി.
കലാപരമായ ആവശ്യങ്ങള്‍ക്കായി മുറി ആവശ്യപ്പെട്ടപ്പോള്‍ പ്രിന്‍സിപ്പല്‍ അശ്ലീലം കലര്‍ന്ന വാക്കുകളാണ് പെണ്‍കുട്ടികളോട് പറഞ്ഞത്. മുമ്പും പല പ്രാവശ്യം പ്രസ്തുത കോളേജ് പരിസരവാസികളുടെ കിണറ്റിലേക്ക് മലിനജലം ഒഴുക്കിവിട്ടും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചതിനും വിദ്യാര്‍ത്ഥിനികളെ മതം മാറ്റത്തിന് സൗകര്യമൊരുക്കി കൊടുത്തതിനും ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലാണ് ഈ കോളേജ്.
മാനേജ്മെന്റ് ഈ സ്ഥാപനത്തെ പണം കൊയ്യാനും മറ്റു സ്ഥാപിത താല്പര്യങ്ങള്ക്കുമായുള്ള മറയാക്കി മാറ്റിയിരിക്കുന്നു. എത്രയും പെട്ടെന്ന് മാനേജ്മെന്റ് പ്രശ്നം രമ്യമായി പരിഹരിച്ച് നുറുകണക്കിന് വിദ്യാര്‍ത്ഥികളുടെ പഠനത്തെ പ്രതികൂലമാവുന്ന സ്ഥിതിവിശേഷം ഒഴിവാക്കണമെന്ന് വേലായുധന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: