പട്ടാമ്പി: ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ കാരക്കാട് പ്രദേശത്ത് പടരുന്ന ഡങ്കി, കാന്‍സര്‍ തുടങ്ങിയ മാരക രോഗങ്ങളുടെ സ്രോതസ് കണ്ടെത്തുവാന്‍ ഉന്നത മൈക്രോ ബയോളജി മെഡിക്കല്‍ സംഘത്തെ എത്തിക്കുമെന്ന് പട്ടാമ്പിയില്‍ ചേര്‍ന്ന താലൂക്ക് സഭയില്‍ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന് പറഞ്ഞു.
പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേര് ഡങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു.ഡങ്കി പടര്‍ന്നു പിടിക്കാന്‍ കാരണം കാരക്കാട്ടെ ആക്രി വ്യാപാരമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാരക്കാട്ടെ മണ്ണും, വെളളവും പരിശോധനക്ക് വിധേയമാക്കാന്‍ തീരുമാനമായത്.
ഈ മാസം അവസാനത്തോടെ തൃശ്ശൂര്‍, പാലക്കാട് മെഡിക്കല്‍ കോളേജുകളിലെ മൈക്രോ ബയോളജി സംഘമാണ് എത്തുകയെന്ന് എംഎല്‍എ താലൂക്ക് സഭയില്‍ പറഞ്ഞു. മെഡിക്കല്‍ സംഘത്തിന്റെ ഫലം ഓങ്ങല്ലൂര്‍ പഞ്ചായത്തിന് നിര്‍ണായകമാകും.നിരവധി പരിശോധനകള്‍ മുമ്പും നടന്നിട്ടുണ്ടെങ്കിലും ശാസ്ത്രീയപരിശോധന ഇതാദ്യമാണ്. ആക്രികടകള്ക്ക് ഗ്രാമപഞ്ചായത്തില്‍ നിരോധനമേര്‍പ്പെടുത്തുകയും ഉള്ളവ എത്രയും വേഗം മാറ്റണമെന്നും ഭരണസമിതിയോഗം ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: