അഗളി: ആദിവാസിയല്ലാത്ത യുവതിക്ക് തെറ്റായ വിവരങ്ങള്‍ നല്കി ജാതിതെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുണ്ടാക്കാന്‍ സഹായിച്ച കേസിലെ പ്രതി പോലീസ് സ്റ്റേഷനില്‍ ബോധം കെട്ടുവീണു.
അഗളി വണ്ണാന്തറ ഊരിലെ എസ്.ടി പ്രമോട്ടര്‍ കാളിയമ്മയാണ് അഗളി സ്റ്റേഷനില്‍ ബോധംകെട്ടുവീണത്. കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടന്നത്. വീട് നിര്‍മ്മാണത്തിന് സര്‍ക്കാരില്‍ നിന്നുള്ള സാമ്പത്തികസഹായത്തിനായി. ആദിവാസിയാണെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം ലഭിക്കുന്നതിനാണ് വണ്ണാന്തറ സ്വദേശിനിയായ പുഷ്പ വില്ലേജ് ഓഫീസിലെത്തിയത്.
ആദിവാസിയല്ലാത്ത ഇവരുടെ പക്കല്‍ എസ്.ടി പ്രമോട്ടറായ കാളിയമ്മ നല്കിയ സാക്ഷ്യപത്രം ഉണ്ടായിരുന്നു. തെറ്റായ വിവരങ്ങള്‍ നല്കി ആദിവാസികളുടെ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമം നടക്കുന്നുവെന്ന വിജിലന്‍സ് സി.ഐ. കെ.ക്യഷ്ണന്ക്കുട്ടിയ്ക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന നടന്ന അനേഷ്വണത്തിലാണ് ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നത്. വിജിലന്‍സ് കളക്ടര്‍ക്ക് നല്കിയ റിപ്പോര്ട്ടിന്റെ് അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ മണ്ണാര്‍ക്കാട് തഹസീല്‍ദാര്‍ അഗളി പോലീസിന് നിര്‍ദേശം നല്കി.
ഇവരെ ചോദ്യം ചെയ്യുന്നതിനിടയിലാണ് കാളിയമ്മ ബോധം കെടുന്നത്. പ്രതികള്‍ക്കെതിരെ വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസ വഞ്ചനാ എന്നിവയ്ക്ക് കേസെടുത്തു. ഇരുവരെയും ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്ന് അഗളി എസ്ഐ എസ്.സുബിന് പറഞ്ഞു. ആദിവാസികളല്ലാത്തവര്‍ സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നതിനായി വ്യാജരേഖകള്‍ നിര്‍മ്മിക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: