ഒറ്റപ്പാലം: കയറംപാറ സെന്‍ട്രല്‍ സ്കൂള്‍ റോഡിനുസമീപം നിര്‍മ്മിക്കുന്ന എയ്റോബിക്ക് മാലിന്യസംസ്കരണ പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബിജെപി. പാലപ്പുറം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതീകാത്മക പിടിച്ചെടുക്കല്‍ സമരവും കൊടിനാട്ടലും നടത്തി. മണ്ഡലം സെക്രട്ടറി എസ്.ദുര്‍ഗ്ഗാദാസ് ഉദ്ഘാടനം ചെയ്തു. സി.സുമേഷ് അധ്യക്ഷത വഹിച്ചു. നഗരസഭയുടെ നേതൃത്വത്തില്‍ അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് ഇരുപതാം വാര്‍ഡില്‍ നിര്‍മ്മിക്കുന്ന പ്ലാന്റിനു യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഇല്ലെന്ന് ബിജെപി കുറ്റപ്പെടുത്തി.
മാലിന്യ സംസ്കരണത്തില്‍ നിന്നുമുണ്ടാകുന്ന ദ്രാവകം പൈപ്പ് വഴി പുറത്തേക്ക് ഒഴുക്കികളയുന്ന തരത്തിലാണു പ്ലാന്റ് നിര്‍മ്മാണം്. ഇത് പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകും. പാലപ്പുറം പ്രദേശത്തെ പ്രധാന പൈപ്പ് ലൈന്‍ കടന്നു പോകുന്നതും ഇതിനടിയില്‍ കൂടിയാണ്.് അതെ സമയം ബിജെപി പ്ലാന്റിന് എതിരല്ലെന്നും വ്യക്തമാക്കി.
ഇതിനെതിരെ ആക്ഷന്‍കമ്മിറ്റി രൂപീകരിച്ച് നഗരസഭ ചെയര്‍മാനു പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. പ്ലാന്റിന്റെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുകയാണ്. പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാതെ നിര്‍മ്മാണ പ്രവര്‍ത്തനവുമായി മുന്നോട്ട് പോയാല്‍ ശക്തമായ സമരങ്ങള്‍ക്കു നേതൃത്വം നല്കുമെന്നു ബിജെപി മുന്നറിയിപ്പു നല്കി.
നീലി കാവ്,ശ്രീകുറുംബ തുടങ്ങിയ ക്ഷേത്രങ്ങളും, കേന്ദ്രീയ വിദ്യാലയവും ഇതിന് സമീപമാണ്.
മുന്‍സിപ്പല്‍ ജന:സെക്രട്ടറി എ.പ്രകാശന്, കെ.പി.കൃഷ്ണകുമാര്‍, കെ.പി.അനില്‍, കെ.സജീവ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: