മലപ്പുറം: ട്രോളിംങ് നിരോധനമായതോടെ മീനിന് തീവില. ജനപ്രിയ ഇനങ്ങള്‍ക്കെല്ലാം വന്‍തോതില്‍ വില ഉയര്‍ന്നു കഴിഞ്ഞു.
ചെറു മത്സ്യങ്ങള്‍ക്കുപോലും ക്ഷാമമാണ്. ഉള്ളതിനാകട്ടെ വന്‍ വിലയും. ട്രോളിംങാണ് വിലവര്‍ധനവിന് പ്രധാന കാരണം. ജനപ്രിയ ഇനങ്ങളായ മത്തി, അയല, കോര, ബത്തല്‍ എന്നിവക്കെല്ലാം വില കുതിച്ചുയര്‍ന്നു. മത്തിക്ക് കിലോഗ്രാമിന് വില 140 രൂപ മുതല്‍ 160 രൂപവരെയാണ്. അയലക്ക് വില 200 രൂപ കവിഞ്ഞു. 200 മുതല്‍ 240 രൂപ വരെയാണ് കിലോഗ്രാമിനു വില.
നേരത്തെ 160 രൂപ മാത്രമുണ്ടായിരുന്നതാണ് ഈ വിധത്തില്‍ കുതിച്ചു കയറിയത്. 80 മുതല്‍ 90 രൂപ വരെ വിലയുണ്ടായിരുന്ന കോരക്ക് ഇപ്പോള്‍ വില 120 മുതല്‍ 200 രൂപ വരെയാണ്. ബത്തലിനും വില 160 രൂപയിലേക്കുയര്‍ന്നു. വലിയ മത്സ്യങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല.
മീന്‍ ലഭ്യമാകാത്തതാണ് വില വര്‍ധിക്കാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. ഈ നില തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ മത്സ്യവില ഇനിയും ഉയരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: