പൂക്കോട്ടൂര്‍: ഗെയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള സര്‍വ്വെ തടഞ്ഞതിന് പൂക്കോട്ടൂരില്‍ ജനപ്രതിനിധികളെയടക്കം അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ജനകീയ സമര സമിതി ദേശീയപാത ഉപരോധിച്ചു. പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് പാലക്കാട് ദേശീയപാതയില്‍ പിലാക്കലില്‍ നടന്ന ഉപരോധത്തില്‍ നൂറുണക്കിനാളുകള്‍ പങ്കെടുത്തു. പോലീസിന്റെ വിലക്ക് പാലിക്കാതെ റോഡുപരോധിച്ച സമര സമിതി പ്രവര്‍ത്തകരേയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
ഇന്നലെ ഉച്ചക്കാണ് ഗെയില്‍ വിരുദ്ധ ജനകീയ സമരസമിതി പ്രവര്‍ത്തകര്‍ ദേശീയപാതയില്‍ ഉപരോധ സമരം ആരംഭിച്ചത്. സമര സമിതി കണ്‍വീനര്‍ പി എ സലാം ഉദ്ഘാടനം ചെയ്തു. ഇഖ്ബാല്‍ കൊടക്കാടന്‍ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സലീന, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി.സുമയ്യ, മലപ്പുറം നഗരസഭാ കൗണ്‍സിലര്‍ സലീം എന്ന ബാപ്പു, വിവിധ സംഘടന പ്രതിനിധികളായ ഷഫീഖ് അഹമ്മദ്, എം.ടി.അലി, കെ.മന്‍സൂര്‍ സംസാരിച്ചു. തുടര്‍ന്ന് ജനക്കൂട്ടും ദേശീയപാതയിലിറങ്ങി ഉപരോധിക്കുകയായിരുന്നു. സമരത്തില്‍ നിന്നും പിന്മാറാന് പോലീസ് നിര്‍ദ്ദേശിച്ചെങ്കിലും ജനക്കൂട്ടം വിസമ്മതിച്ചതിനെ തുടര്‍ന്ന് ഉപരോധത്തിലേര്‍പ്പെട്ട നൂറുണക്കിനാളുകളെ മഞ്ചേരി സിഐ കെ.ബിജു അറസ്റ്റ് ചെയ്തു നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: