ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട മണ്‍സൂണ്‍ വിനോദ സഞ്ചാരകേന്ദ്രം ഗോവയാണെന്ന് സര്‍വ്വേ. ഓണ്‍ലൈന്‍ ഹോട്ടല്‍ ബുക്കിങ് വെബ്സൈറ്റായ ഹോട്ടല്‍സ്. കോം നടത്തിയ സര്‍വ്വേയാണ് ഇക്കാര്യം കണ്ടെത്തിയത്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയാണ് ഇന്ത്യയില്‍ മണ്‍സൂണ്‍ ടൂറിസം.
ഗോവയിലെ കന്‍ഡോലിം, കലാന്‍ഗുട്ട്, അര്‍പോറ, ബാഗ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്നത്. 2016-നെ അപേക്ഷിച്ച് അര്പോറയിലേക്ക് ഹോട്ടല്‍ താമസസൗകര്യം അന്വേഷിച്ചെത്തുന്നവരുടെ നിരക്ക് 91 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്.
മുബൈയാണ് രണ്ടാം സ്ഥാനത്ത്. 49 ശതമാനം പേരാണ് സൈറ്റുകളില്‍ ഈ വര്‍ഷം മുംബൈ തിരഞ്ഞത്. തൊട്ടു പിന്നില്‍ ഡല്‍ഹിയാണ്. ഏറ്റവും കൂടുതല്‍ പേര് തിരഞ്ഞ മറ്റിടങ്ങള്‍ ഇവയാണ്- ബാലി, സിങ്കപ്പൂര്‍, ബാങ്കോക്ക്, ഫുക്കെറ്റ്, പട്ടായ, ദുബായ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: